
സംവിധായകന് പ്രിയദര്‍ശന്റെ രഹസ്യം ഒളിപ്പിച്ച ഫെയ്സ്ബുക്ക് പോസ്റ്റാണ് ആരാധകരെ കുഴയ്ക്കുന്നത്. ഹൃദയത്തോട് ചേര്‍ന്നു നില്ക്കുന്ന ആള്‍ക്ക് ജന്മദിനാശംസ നേര്‍ന്നാണ് പ്രിയദര്‍ശന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്. എന്നാല്‍ അത് ആരാണെന്ന് മാത്രം പോസ്റ്റില്‍ വെളിപ്പെടുത്തിയിട്ടില്ല. ഇതോടെയാണ് അത് മുന്‍ ഭാര്യ ലിസിയെ ആണോ പ്രിയദര്ശന് ഉദ്ദേശിച്ചതെന്ന് ആരാധകര്‍ ഒന്നടങ്കം സംശയം ഉയര്‍ത്തിയിരിക്കുന്നത്.
'ഡിസംബര്‍ 30 ന് ജനിച്ച എല്ലാവര്ക്കും അനുഗ്രഹളുണ്ടാകട്ടെ, ഹൃദയത്തോട് വളരെ അടുത്തു നില്ക്കുന്ന ഒരാള്‍ എനിക്കുമുണ്ട്' എന്നായിരുന്നു പ്രിയദര്‍ശന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്. നമ്മള് ഇഷ്ടപ്പെടുന്ന ഒന്ന് അകലെയാണെങ്കിലും നന്നായി കണ്ടാല്‍ മതിയെന്നും, ഒരു നോക്ക് ഈ മെസേജ് കണ്ടിരുന്നെങ്കില്‍.. കാണുംം.. എന്നും ഒരു ആരാധകന് പോസ്റ്റിനു താഴെ കുറിച്ചു. ലിസി ആകും എന്ന് ഊഹം വെച്ചുകൊണ്ടാണ് നിരവധി കമന്റുകള്‍ ഉയരുന്നത്.
199ഢ ലാണ് പ്രിയദര്‍ശനും ലിസിയും തമ്മില്‍ വിവാഹിതരായത്. എന്നാല്‍ 2014 ല്‍ ഇരുവരും വിവാഹമോചിതരാകുകയും ചെയ്തു. കല്യാണി, സിദ്ധാര്‍ത്ഥ് എന്നിവരാണ് മക്കള്‍.






