
മോസ്കോ : പുതുവര്ഷാഘോഷങ്ങള്ക്ക് മാറ്റ്കൂട്ടാന് മഞ്ഞില്ലാത്തതിനാല് കൃത്രിമമായി മഞ്ഞെത്തിച്ച് ആഘോഷിക്കാനൊരുങ്ങുകയാണ് മോസ്കോ നഗരം. 1886 ന് ശേഷമുള്ള ഏറ്റവും ചൂടേറിയ വേനല്ക്കാലത്തിലൂടെയാണ് ഇത്തവണ മോസ്കോ കടന്ന് പോകുന്നത്. അതിനാലാണ് കൃത്രിമ മഞ്ഞ് നഗരത്തില് എത്തിച്ചത്. എന്നാല് ചൂടായതിനാല് ഇതിനോടകം തന്നെ കൊണ്ടിട്ട് മഞ്ഞെല്ലാം ഉരുകിപ്പോയി.
ഇത്തരത്തില് കൃത്രിമ മഞ്ഞ് കൊണ്ടിടുന്ന ദൃശ്യങ്ങള് നിരവധി പേരാണ് സമൂഹ മാധ്യമങ്ങളില് ഷെയര് ചെയ്തിരിക്കുന്നത്.
1886 ന് ശേഷം ഏറ്റവും കൂടിയ ചൂടാണ് മോസികോയില് ഇപ്പോള് അനുഭവപ്പെടുന്നത്. പുതുവര്ഷാഘോഷങ്ങള്ക്ക് കൃത്രിമ മഞ്ഞിന്റെ ആവശ്യം വന്നിരിക്കുകയാണ്. ഇനി ഇത് ശീലിച്ചേ മതിയാവൂ എന്നാണ് ഒരു മോസ്കോ നിവാസി സമൂഹ മാധ്യമത്തില് കുറിച്ചത്.
സാധാരണ ഡിസംബര് മാസങ്ങളില് മോസ്കോയില് മഞ്ഞുവീഴ്ചയുണ്ടാവാറുള്ളതാണ്. എന്നാല് ഇത്തവണ കടുത്ത ചൂടാണ് പുതുവര്ഷത്തെ വരവേല്ക്കുന്നത്. ഈ സമയങ്ങളില് ചെടികള് പൂത്തതും ഇവിടങ്ങളിലെ ഈ സമയങ്ങളിലെ അപൂര്വ്വ കാഴ്ചയാണ്.







Comments