
കൊച്ചി : പെട്രോളിനും ഡീസലിനും പുറമേ പാചകവാതക വിലയും കൂടി. ഗാര്‍ഹികാവശ്യത്തിനുള്ള സിലിണ്ടറിനും വില കൂടിയിട്ടുണ്ട്. സബ്സിഡിയുള്ള ഗാര്‍ഹിക സിലിണ്ടറിന് 19 രൂപ 50 പൈസയാണ് കൂടിയത്.
വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറിന് ഇനി മുതല്‍ 28 രൂപ അധികവും നല്‍കണം. ഗാര്‍ഹികാവശ്യത്തിനുള്ള സിലിണ്ടറിന് 685 രൂപ ഉണ്ടായിരുന്നത് കൂടി 704 രൂപയായി. വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറിന് 28 രൂപ കൂടിയതിനാണ് ഇനി മുതല്‍ 1213 രൂപയ്ക്ക് പകരം 1241 രൂപ നല്‍കേണ്ടി വരിക.






