ലഖ്നൗ: ചിലര്‍ വ്യക്തിപരമായ നേട്ടങ്ങള്‍ക്ക് വേണ്ടി രാഷ്ട്രീയം കളിക്കുകയാണെന്ന് ബി.എസ്.പി അധ്യക്ഷ മായാവതി. അവര്‍ മതേതരത്വത്തെ നശിപ്പിക്കുകയാണെന്നും മായാവതി കുറ്റപ്പെടുത്തി. രാജ്യത്ത് സമാധാനവും ഐക്യവും നിലനിര്‍ത്തണമെന്നും മായാവതി ആവശ്യപ്പെട്ടു.
വ്യക്തിപരമായ നേട്ടങ്ങള്‍ക്കായി രാഷ്ട്രീയം കളിക്കുന്നവര്‍ ഇന്ത്യ ഒരു മതേതര രാജ്യമാണെന്ന് മറക്കരുത്. നമ്മള് എല്ലാ മതങ്ങളെയും ബഹുമാനിക്കണം. രാജ്യത്ത് സമാധാനവും ഐക്യവും നിലനിര്‍ത്തണമെന്നും ജനങ്ങള്‍ക്ക് പുതുവത്സരാശംസകള്‍ നേര്‍ന്ന് കൊണ്ട് മമത പറഞ്ഞു.
ഭിന്നിപ്പിന്റെ വര്‍ഷമായിരുന്നു 2019. ബി.ജെ.പി സര്‍ക്കാര്‍ ഇന്ത്യയുടെ ഭരണഘടനാ തത്വങ്ങളെ ദുര്‍ബലമാക്കിയ വര്‍ഷമായിരുന്നു കഴിഞ്ഞുപോയതെന്നും മായാവതി കുറ്റപ്പെടുത്തി.






