Authored by Web Desk | Last updated: 02 Jan 2020, 6:18 PM | 1 min read
സണ്ണി വെയ്‌നും മഞ്ജു വാര്യരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഹൊറര്‍ ചിത്രം തിരുവനന്തപുരത്ത് പുരോഗമിക്കുന്നു. ചതുര്‍മുഖം എന്ന് പേരിട്ടിരിക്കുന്ന സിനിമ രഞ്ജീത് കമല ശങ്കര്‍, സലീല്‍ വി എന്നിവരാണ് സംവിധാനം ചെയ്യുന്നത്.
ആസിഫ് അലി നായകനായ കോഹിനൂറിന്റെ തിരക്കഥ രചിച്ചത് ഇരുവരും ചേര്‍ന്നായിരുന്നു. ജിസ്ടോംസ് മൂവീസിന്റെ ബാനറിലാണ് ചിത്രം. തിരക്കഥ ഒരുക്കുന്നത് അഭയകുമാര്‍ കെ, അനില്‍ കുര്യന്‍ എന്നിവര്‍ ചേര്‍ന്നാണ്. അഭിനന്ദ് രാമാനുജമാണ് ഛായാഗ്രഹണം. സംഗീതം, പശ്ചാത്തല സംഗീതം ഡോണ്‍ വിന്‍സെന്റ്.
അലന്‍സിയര്‍, രഞ്ജി പണിക്കര്‍ തുടങ്ങിയരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. കലാസംവിധാനം നിമേഷ് എം താനൂര്‍, എഡിറ്റിംഗ് മനോജ്, മേക്കപ്പ് രാജേഷ് നെന്മാറ, കോസ്റ്റ്യൂം സമീറ സനീഷ്, വിഎഫ്എക്സ് പ്രോമിസ്
സനല്‍കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്ത കയറ്റം, സന്തോഷ് ശിവന്റെ ജാക്ക് ആന്‍ഡ് ജില്‍ എന്നീ സിനിമകളാണ് മഞ്ജു വാര്യരുടേതായി പുറത്തിറങ്ങാനുള്ളത്.
അനുഗൃഹീതന്‍ ആന്റണിയാണ് സണ്ണി വെയിനിന്റെ അടുത്ത റീലീസ്. ദുല്‍ഖര്‍ സല്‍മാനൊപ്പം കുറുപ്പ് എന്ന ചിത്രത്തിലും സണ്ണി അഭിനയിക്കുന്നുണ്ട്. നിവിന്‍ പോളി നായകനായ പടവെട്ട് നിര്‍മ്മിക്കുന്നതും സണ്ണി വെയിന്‍ ആണ്.