
ദിലീപ്-നാദിര്‍ഷ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന കേശു ഈ വീടിന്റെ നാഥന് എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുതുവര്‍ഷ പുലരിയില്‍ പുറത്ത് വന്നത് ഏറെ വൈറലായിരുന്നു. പോസ്റ്ററിലെ ദിലീപിന്റെ വേറിട്ട ലുക്ക് ഏറെ ചര്‍ച്ചചെയ്യപ്പെട്ടിരുന്നു. ഇപ്പോഴിതാ താരത്തിന്റെ മൊട്ടയടിച്ചുള്ള ഒരു ലുക്ക് സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുകയാണ്.
കേശു ഈ വീടിന്റെ ഗൃഹനാഥന്റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. ചിത്രത്തില്‍ ഉര്‍വശിയാണ് ദിലീപിന്റെ ഭാര്യയുടെ വേഷത്തിലെത്തുന്നത്. ചിത്രത്തില്‍ കഷണ്ടിയുള്ള കഥാപാത്രത്തെ അവതരിപ്പിക്കുന്നതിനായി താരം തല മൊട്ടയടിച്ചെന്നാണ് പുതിയ ലുക്ക് സൂചിപ്പിക്കുന്നത്. ദിലീപ് ഫാന്‍സ് ഗ്രൂപ്പുകളിലാണ് ചിത്രം വൈറലായി കൊണ്ടിരിക്കുന്നത്.
സിദ്ദിഖ്, സലീം കുമാര്‍, ഹരിശ്രീ അശോകന്, കലാഭവന്‍ ഷാജോണ്‍, നെല്‍സണ്‍, ഹരീഷ് കണാരന്, ജാഫര്‍ ഇടുക്കി, അനുശ്രീ, കൊല്ലം സുധി, സ്വാസിക തുടങ്ങിയ നിരവധി താരങ്ങളാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്.
ദിലീപിന്റേയും നാദിര്‍ഷയുടേയും സംയുക്ത സംരംഭമായ നാദ് ഗ്രൂപ്പ് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രാഹണം അനില്‍ നായരാണ് നിര്‍വ്വഹിക്കുന്നത്.






