
മലയാളികളുടെ ഇഷ്ട ടെലിവിഷന്‍ പരമ്പരയാണ് ഉപ്പും മുകളും. ഈ പരമ്പരയിലെ എല്ലാ കഥാപാത്രങ്ങളും മലയാളികളുടെ സ്വന്തം കുടുംബാംഗങ്ങളാണ്. ഓരോ എപ്പിസോഡും കാണാന്‍ ആകാംക്ഷയോടെയാണ് എല്ലാവരും കാത്തിരിക്കുന്നത്. ഉപ്പും മുളകിലെ നീലുവിന്റെയും ബാലുവിന്റെയും രണ്ടാമത്തെ മകള്‍ ലച്ചുവിന്റെ കല്യാണ വിശേഷങ്ങളായിരുന്നു കുറേ ദിവസങ്ങളായി കുടുംബത്തില്‍ നടന്നത്.
ഒരു യഥാര്‍ത്ഥ വിവാഹം പോലെ തന്നെയായിരുന്നു ലച്ചുവിന്റെ വിവാഹ ചടങ്ങുകള്‍. നേവി ഓഫീസറായ സിദ്ധാര്‍ഥ് സുകുമാരന്‍ ആണ് ലച്ചുവിനെ സ്വന്തമാക്കിയത്. ലച്ചുവിന്റെ വിവാഹത്തിന് ശേഷം നീലു അഭിനയിച്ച ഉപ്പും മുളകിലെയും ഒരു രംഗമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആകുന്നത്. പെണ്‍കുട്ടികളുടെ ജീവിതത്തില്‍ ഏറ്റവും വലിയ കാര്യം വിവാഹം അല്ലെന്ന് അമ്മയായ നീലു പറയുന്ന രംഗമാണ് വൈറലായിരിക്കുന്നത്.
'' പെണ്‍കുട്ടികളുടെ ജീവിതത്തില്‍ ഏറ്റവും വലിയ കാര്യം വിവാഹം അല്ല. പഠിച്ചു സ്വന്തം കാലില്‍ നില്ക്കുക എന്നതാണ്. അമ്മയെ തന്നെ നോക്കിയേ, അമ്മയുടെ അച്ഛനും അമ്മയും പഠിപ്പിച്ചത് കൊണ്ടല്ലേ, എനിക്ക് ജോലി നേടി സ്വന്തം കാലില്‍ നില്ക്കാന് പറ്റിയത്'', - ഇങ്ങനെയാണ് നീലു പറയുന്നത്. ഇതോടെ സംശയവുമായി ആരാധകരും എത്തി. പിന്നെ എന്തിനാണ് ലച്ചുവിനെ ഇത്രയും ചെറുപ്പത്തില്‍ വിവാഹം കഴിപ്പിച്ചതെന്നും, നിങ്ങള്‍ ചെയ്തത് തെറ്റായ കാര്യം അല്ലേയെന്നും, ചെറുപ്പത്തിലേ ലച്ചുവിനെ മറ്റൊരു വീട്ടിലേക്ക് പറഞ്ഞയച്ചില്ലേയെന്നുമാണ് ആരാധകര്‍ ചോദിക്കുന്നത്.






