
പൊട്ടാസ് ബോംബ് എന്ന ചിത്രത്തിലൂടെയാണ് അനു സിതാര വെള്ളിത്തിരയിലെത്തുന്നത്. തുടര്‍ന്ന് സത്യന് അന്തിക്കാടിന്റെ 'ഒരു ഇന്ത്യന്‍ പ്രണയകഥ'യില്‍ ലക്ഷ്മി ഗോപാലസ്വാമിയുടെ കുട്ടിക്കാലം ചെയ്തു. തുടര്‍ന്ന് ഒട്ടനവധി ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്ത് മലയാളത്തിന്റെ മുന്‍നിര നായികമാരിലേക്ക് അനു സിതാര എത്തി.
മമ്മൂട്ടി പ്രധാന കാഥാപാത്രത്തെ അവതരിപ്പിച്ച മാമാങ്കം എന്ന ചിത്രത്തില്‍ അനു സിതാര ശ്രദ്ധേയമായ ഒരു കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. ഉണ്ണി മുകുന്ദന് ചിത്രത്തില്‍ അവതരിപ്പിച്ച ചന്ദ്രോത്ത് പണിക്കര്‍ എന്ന കഥാപാത്രത്തിന്റെ ഭാര്യയുടെ വേഷത്തിലാണ് അനു സിത്താര എത്തിയത്. ഇപ്പോള്‍ ചിത്രത്തിലെ ഒരു രംഗത്തെ കുറിച്ചുള്ള അനുവിന്റെ വെളിപ്പെടുത്തലാണ് ശ്രദ്ധേയമാകുന്നത്. ഒരു പ്രമുഖ മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് താരം ഇതേ കുറിച്ച് തുറന്നു പറഞ്ഞത്.
'' കുറച്ചേയുള്ളുവെങ്കിലും ഇമോഷണലായി ചെയ്യാന്‍ കുറച്ചുണ്ടായിരുന്നു. പഴയകാലത്ത് ചാവേറായി പോകുന്ന അളുടെ ഭാര്യമാരുടെ അവസ്ഥ എന്തായിരിക്കുമെന്നതാണ് എന്റെ കഥാപാത്രത്തിലൂടെ കാണിക്കുന്നത്. ഉണ്ണി മുകുന്ദന് അവതരിപ്പിക്കുന്ന ചന്ദ്രോത്ത് പണിക്കരുടെ ഭാര്യാ വേഷമാണ്. ചാവേറായി ഭര്ത്താക്കന്മാര് പോകുമ്പോള്‍ ഭാര്യമാര്‍ കരയാന്‍ പാടില്ല. ഉള്ളിലെ വേദന പുറമേ കാട്ടാതെ പിടിച്ച് നില്‍ക്കണം. പൊതുവെ വളരെപ്പെട്ടെന്ന് വിഷമം വരുന്ന കൂട്ടത്തിലുള്ളയാളാണ് ഞാന്‍. സത്യത്തില്‍ എനിക്കത് അവതരിപ്പിക്കാന്‍ കുറച്ച് പ്രയാസമായിരുന്നു.'' - അനു സിത്താര പറഞ്ഞു.






