
വില്ലത്തിയായും നായികയായും നിരവധി പരമ്പരകളിലൂടെ മലയാളി പ്രേക്ഷകരുടെ ഇഷ്ടം നേടിയ മിനി സ്ക്രീന്‍ താരമാണ് ദര്‍ശന ദാസ്. സുമംഗലീഭവ എന്ന സീരിയലില്‍ നായിക വേഷത്തില്‍ തിളങ്ങിയ താരത്തെ കുറേ ദിവസമായി സീരിയലില്‍ കാണുന്നില്ലായിരുന്നു. തുടര്‍ന്ന് ഈ അപ്രത്യക്ഷമാകലിനെ കുറിച്ച് നിരവധി വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. ആരാധകരുടെ ആ സംശയങ്ങള്‍ക്ക് ഊഹാപോഹങ്ങള്‍ക്കും മറുപടിയുമായി എത്തിയിരിക്കുകയാണ് ദര്‍ശന ഇപ്പോള്‍.
'' കുറേകാലമായി സീരിയലില്‍ നിന്നും പിന്മാറണം എന്ന് തോന്നിയിരുന്നു. അത് മാനസികമായി പൊരുത്തപ്പെടാന്‍ ആകാത്തത് കൊണ്ട് മാത്രമാണ് പിന്‍വാങ്ങിയത്. അല്ലാതെ ആരുമായും ഉണ്ടായ പ്രശ്നങ്ങള്‍ മുഖാന്തിരം ആയിരുന്നില്ല. ഡിസംബര്‍ അഞ്ചിന് താന്‍ വിവാഹിത ആയി, വരുന്ന ജനുവരി നാലിന് എല്ലാവര്‍ക്കുമായി വിവാഹസത്ക്കാരം നടത്തുന്നുണ്ട്.'' - ദര്‍ശന പറഞ്ഞു.
സുമംഗലീഭവ സീരിയലിന്റെ അസിസ്റ്റന്റ് ഡയറക്ടര്‍ ആയിരുന്ന അനൂപ് കൃഷ്ണനെയാണ് ദര്‍ശന വിവാഹം കഴിച്ചത്. കുറെ വര്‍ഷങ്ങളായി തങ്ങള്‍ സൗഹൃദത്തില്‍ ആയിരുന്നതായും പിന്നീട് അത് പ്രണയം ആവുകയായിരുന്നെന്നും അനൂപ് പറയുന്നു.






