
ഈ മാസം 15 ന് ആറാം തലമുറ ആക്റ്റിവ സ്കൂട്ടര്‍ വിപണിയില്‍ അവതരിപ്പിക്കുമെന്ന് ഹോണ്ട ടുവീലേഴ്സ് ഇന്ത്യ ഔദ്യോഗികമായി പ്രഖ്യാപിച്ചു. പുതു തലമുറ ആക്റ്റിവ സ്കൂട്ടറില്‍ പിജിഎം-എഫ്ഐ (പ്രോഗ്രാമ്ഡ് ഫ്യൂവല്‍ ഇന്ജെക്ഷന്), ഇഎസ്പി (എന്‍ഹാന്‍സ്ഡ് സ്മാര്‍ട്ട് പവര്‍) എന്നീ സാങ്കേതികവിദ്യകള്‍ നൽകിയേക്കും.
ഹോണ്ട ഇക്കോ ടെക്നോളജി (എച്ച്ഇടി) സഹിതം ബിഎസ് 6 പാലിക്കുന്ന 109.19 സിസി, സിംഗിള്‍ സിലിണ്ടര്‍, എയര്‍ കൂള്‍ഡ് എന്ജിന് 7.96 പിഎസ് കരുത്തും 9 എന്‍എം ടോര്‍ക്കും നൽകുമെന്നാണ് റിപ്പോർട്ട്.
ഡിസ്റ്റന്‍സ് ടു എംപ്റ്റി, തല്‍സമയ ഇന്ധനക്ഷമത തുടങ്ങിയ പുതിയ ഫീച്ചറുകളോടെ പുതിയ ഡിജിറ്റല്‍/അനലോഗ് ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍ നല്‍കിയേക്കും.
2020 ഹോണ്ട ആക്റ്റിവ 6ജി സ്കൂട്ടറില്‍ പുതിയ എല്‍ഇഡി ഹെഡ്ലാംപ്, എല്‍ഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകള്‍, മികച്ച കുഷ്യന് സീറ്റുകള്‍, പുതുതായി രൂപകല്‍പ്പന ചെയ്ത ടേണ്‍ സിഗ്നലുകള്‍, ക്രോം അലങ്കാരങ്ങള്‍, മുന്നില്‍ പുനര്‍രൂപകല്‍പ്പന ചെയ്ത ഏപ്രണ്‍, കൂടുതല്‍ യുവത്വം തോന്നിപ്പിക്കുന്ന ബോഡി ഗ്രാഫിക്സ്, പുതിയ പെയിന്റ് സ്കീമുകള്‍ എന്നിവ നല്‍കിയേക്കും.
ഇന്ത്യന്‍ വിപണിയിലെ ബെസ്റ്റ് സെല്ലിംഗ് സ്കൂട്ടറാണ് ഹോണ്ട ആക്റ്റിവ. കംബൈന്‍ഡ് ബ്രേക്കിംഗ് സംവിധാനത്തോടെ (സിബിഎസ്) മുന്നില്‍ ഡിസ്ക് ബ്രേക്കും പിന്നില്‍ ഡ്രം ബ്രേക്കും ലഭിച്ചേക്കും. മുന്നില്‍ പുതിയ ടെലിസ്കോപിക് ഫോര്‍ക്കുകളും പിന്നില്‍ മോണോഷോക്കും പുതിയ സ്കൂട്ടറില്‍ സസ്പെന്ഷന് നിര്‍വഹിക്കും.






