
വിജയ് ദേവര്‍ക്കൊണ്ട നായകനാകുന്ന വേള്‍ഡ് ഫെയ്മസ് ലൗവര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തിറക്കി. ആന്തോളജി റൊമാന്റിക് ഡ്രാമ വിഭാഗത്തില്‍പ്പെട്ട് ചിത്രത്തില്‍ വേറിട്ട ഗെറ്റപ്പിലാണ് താരം എത്തുന്നത്. റാഷി ഖന്ന, ഐശ്വര്യ രാജേഷ്, കാതറീന് ട്രീസ, ഇസബെല്ല ലെയിറ്റെ തുടങ്ങിയവരാണ് ചിത്രത്തിലെ നായികമാര്‍.
ക്രാന്തി മാധവാണ് ചിത്രം തിരക്കഥ എഴുതി സംവിധാനം ചെയ്യുന്നത്. ഗോപി സുന്ദറാണ് ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കുന്നത്.
അര്ജുന് റെഡി എന്ന ഒറ്റ ചിത്രത്തിലൂടെ തെന്നിന്ത്യന്‍ ഒന്നടങ്കം തരംഗമായി മാറിയ താരമാണ് വിജയ് വേര്ക്കൊണ്ട. താരത്തിന്റെ ചിത്രങ്ങള്‍ക്ക് കേരളത്തിലും വലിയ സ്വീകാര്യതയാണ്. താരത്തിന്റെ അവസാന ചിത്രമായ ഡിയര്‍ കോമ്രേഡ് മലയാളത്തിലും മൊഴി മാറ്റി പ്രദര്‍ശിപ്പിച്ചിരുന്നു.






