
ഒളിച്ചോടി കല്യാണം കഴിച്ചവര്ക്കായി സുവര്‍ണ്ണാവസം ഒരുക്കുകയാണ് 2 സ്റ്റേറ്റ്സ് എന്ന സിനിമയുടെ അണിയറക്കാര്‍. മറഡോണ എന്ന ടൊവിനോ ചിത്രത്തിലൂടെ ശ്രദ്ധേയയായ ശരണ്യ നായികയാകുന്ന ചിത്രത്തില്‍ തീവണ്ടി എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ മനുവാണ് നായകനായി എത്തുന്നത്. നവാഗതനായ ജാക്കി എസ്. കുമാര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഭാഗമാകാന്‍ ഒളിച്ചോടി കല്യാണം കഴിച്ചവര്‍ക്ക് അവസരം ഒരുക്കിയിരിക്കുകയാണ് അണിയറക്കാര്‍.
ഒളിച്ചോടി കല്യാണം കഴിച്ചവരാണെങ്കില്‍ രജിസ്റ്റര്‍ ഓഫീസിലോ മറ്റൊ വച്ച് നടത്തിയ കല്യാണമായാലും ആ സമയത്ത് എടുത്ത ഫോട്ടോയും തീയതിയും ഇപ്പോഴത്തെ കുടുംബ ഫോട്ടോയും അണിയറക്കാര്‍ക്ക് അയക്കണം. ഇതില്‍ നിന്നും തിരഞ്ഞെടുക്കുന്നവര്‍ക്ക് ഫെബ്രുവരിയില്‍ റിലീസിന് തയ്യാറെടുക്കുന്ന ടൂ സ്റ്റേറ്റ്സ് എന്ന ചിത്രത്തിന്റെ ഭാഗമാകാനുള്ള അവസരമാണ് അണിയറക്കാര്‍ ഒരുക്കിയിട്ടുള്ളത്.
എച്ച്ഡി ക്വാളിറ്റിയിലുള്ള നിങ്ങളുടെ കുടുംബ ചിത്രങ്ങള്‍ olichottammovie@gmail.com എന്ന വിലാസത്തിലേക്ക് മെയില്‍ അയക്കുകയോ 9995509381എന്ന നമ്പരിലേക്ക് എച്ച്ഡി ഡോക്യുമെന്റ് ഫയല്‍ അയക്കുകയോ ചെയ്യണം. ഉടന്‍ തന്നെ നിങ്ങളെ വെള്ളിത്തിരയില്‍ കാണാം എന്ന കുറിപ്പോടെയാണ് അണിയറപ്രവര്‍ത്തകര്‍ ഈ അറിയിപ്പ് പുറത്ത് വിട്ടിരിക്കുന്നത്. മുകേഷ്, വിജയ് രാഘവന്, ഇന്ദ്രന്‍സ് തുടങ്ങിയവര്‍ക്കൊപ്പം പുതുമുഖങ്ങളും സിനിമയില്‍ എത്തുന്നുണ്ട്.






