
ന്യൂഡല്‍ഹി : ഇന്ത്യന്‍ ക്രിക്കറ്റ് ടീം വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന് ഋഷഭ് പന്തിന്റെ പുതുവര്‍ഷാഘോഷ ചിത്രങ്ങള്‍ പുറത്ത്. ഇന്റീരിയര്‍ ഡെക്കന്‍ ഡിസൈനറും സുഹൃത്തായ ഇഷ നേഗിക്കൊപ്പമായിരുന്നു പന്തിന്റെ പുതുവര്‍ഷ ആഘോഷങ്ങള്‍. ഇരുവരും പ്രണയത്തിലാണെന്ന അഭ്യൂഹങ്ങളും ഉണ്ട്.
പന്ത് തന്നെയാണ് ചിത്രങ്ങള്‍ തന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലൂടെ പുറത്ത് വിട്ടത്. ചിത്രത്തിന്റെ കൂടെ പന്ത് ഇന്‍സ്റ്റാഗ്രാമില്‍ ഇങ്ങനെ എഴുതി നിന്റെ കൂടെയുള്ളപ്പോള്‍ ഞാന്‍ എന്നെ കൂടുതല്‍ ഇഷ്ട്ടപെടുന്നു. ഞായാറാഴ്ച ഗുവാഹത്തിയില്‍ ആരംഭിക്കുന്ന ശ്രീലങ്കക്കെതിരായ ട്വന്റി 20 യില്‍ പന്ത് ടീമിനൊപ്പം ചേരും.
ഇരുവരും മഞ്ഞില്‍ കളിക്കുന്ന വീഡിയോയും പന്ത് പങ്ക്വെച്ചിരുന്നു. പന്തിനൊപ്പമുള്ള അവധി ആഘോഷം ഇഷയും തന്റെ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഒരുമിച്ച് 5 വര്‍ഷങ്ങള്‍ പൂര്‍ത്തിയായതായും ഇഷ കുറിച്ചിട്ടുണ്ട്. അഞ്ച് വര്‍ഷവും കടന്ന് മുന്നോട്ട് എന്നാണ് കുറിച്ചിരിക്കുന്നത്.
കഴിഞ്ഞ ജനുവരിയിലാണ് പന്ത് ഇഷയെ ഇന്‍സ്റ്റാഗ്രാമിലൂടെ പരിജയപ്പെടുത്തുന്നത്. ഇഷ പന്തിന്റെയും ചിത്രങ്ങള്‍ നേരത്തെയും പോസ്റ്റ് ചെയ്തിട്ടുണ്ട്. 2020 താരത്തിന്റെ കരിയറിലെ ഏറ്റവും നിര്‍ണായക വര്‍ഷമാണ്. കഴിഞ്ഞ വര്‍ഷം അവസരങ്ങള്‍ ലഭിച്ചിട്ടും നിരാശപ്പെടുത്തുന്ന പ്രകടനമാണ് പന്ത് കാഴ്ചവെച്ചത്.






