
ന്യൂഡല്‍ഹി : സൂര്യന് 'ഓം' മന്ത്രം ഉരുവിടുന്നു സൂര്യനില്‍ നിന്നു കേള്‍ക്കുന്നത് 'ഓം' മന്ത്രമെന്ന് അമേരിക്കയിലെ ബഹിരാകാശ ഏജന്‍സിയായ നാസ കണ്ടെത്തിയതായും പുതുച്ചേരി ഗവര്‍ണര്‍ കിരണ്‍ ബേദി. ഇതിന്റെ ശബ്ദം നാസ റെക്കോള്‍ഡ് ചെയ്തായുള്ള വീഡിയോയും കിരണ്‍ബേദി ട്വിറ്ററില്‍ പങ്കുവെച്ചിട്ടുണ്ട്.
അതേസമയം, കിരണ്‍ ബേദിയുഡെ ട്വീറ്റിനെതിരെ പരിഹാസ വര്‍ഷമാണ് സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞുകൊണ്ടിരിക്കുന്നത്. അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി കമന്റുകളാണ് സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടുകൊണ്ടിരിക്കുന്നത്.
— Kiran Bedi (@thekiranbedi) January 4, 2020
'നിങ്ങള്‍ ബുദ്ധിജീവിയാണ് എന്നായിരുന്നു ഇതുവരെ വിശ്വസിച്ചിരുന്നത്. ഒരിക്കല്‍ നിങ്ങള്‍ ഞങ്ങളുടെയൊക്കെ ഹീറോ ആയിരുന്നു. ഇത്തരത്തില്‍ അധ:പതിക്കുമോ?' എന്നിങ്ങനെ നീളുന്നു പരിഹാസം.
ദൈവമാണ് ഈ ശബ്ദം ആദ്യം കേട്ടത്. ഇതിന്റെ മുഴുവന്‍ ക്രഡിറ്റും ദൈവത്തിനുള്ളതാണ് എന്നൊന്നും പറയാതിരുന്നതിന് ദൈവത്തോട് നന്ദി പറയുന്നു. ഈ സഹസ്രാബ്ദത്തിലെ ഏറ്റവും വലിയ തമാശ, കിരണ്‍ ബേദിക്ക് സാക്ഷരതയുടെ കുറവുണ്ടെന്ന് വ്യക്തമാക്കുന്നതാണ് ഈ ട്വീറ്റ് എന്നിങ്ങനെ നിരവധി കമന്റുകളാണ് ട്വീറ്റീന് താഴെ പ്രത്യക്ഷപ്പെടുന്നത്.






