
ഛപാക് സിനിമ ദീപിക പദുകോണിനെ സംബന്ധിച്ചെടുത്തോളം വളരെ പ്രതീക്ഷയുള്ളതാണ്. തന്റെ കരിയറിലെ വെല്ലുവിളി നിറഞ്ഞൊരു കഥാപാത്രമെന്നതിന് പുറമേ നിര്‍മ്മാതാവിന്റെ ഉത്തരവാദിത്തം കൂടി ദീപിക ഏറ്റെടുത്തിരിക്കുകയാണ്. ഛപാക് സിനിമയിലൂടെ നിര്‍മ്മാണ രംഗത്തേയ്ക്ക് കൂടി കടക്കുകയാണ് ദീപിക പദുകോണ്‍.
ഛപാക് സിനിമയുടെ ടൈറ്റില്‍ ലോഞ്ചിങ്ങിനിടെ ഒരു മാധ്യമപ്രവര്ത്തകന് ദീപികയോട് ഒരു ചോദ്യം ചോദിച്ചു. ഇതിന് വായടപ്പിക്കുന്ന മറുപടിയാണ് ദീപിക നല്‍കിയത്. ഛപാക് സിനിമയില്‍ ദീപികയുടെ ഭര്‍ത്താവ് രണ്‍വീര്‍ സിങ്ങും പണം നിക്ഷേപിച്ചിട്ടുണ്ടോ എന്നായിരുന്നു മാധ്യമപ്രവര്‍ത്തകന്റെ ചോദ്യം.
നിങ്ങളോട് ആരാണിത് പറഞ്ഞത്, ഇതെന്റെ സ്വന്തം പണമാണെന്നായിരുന്നു ദീപികയുടെ മറുപടി. രണ്‍വീറും സിനിമയില്‍ നിക്ഷേപം നടത്തിയിട്ടുണ്ടെന്നത് വളരെ തെറ്റായ ധാരണയാണെന്ന് സംവിധായക മേഘ്ന ഗുല്‍സറും പറഞ്ഞു.
ആസിഡ് ആക്രമത്തെ അതിജീവിച്ച ലക്ഷ്മി അഗര്‍വാളിന്റെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കിയ മേഘ്ന ഗുല്‍സാര്‍ ഒരുക്കുന്ന ചിത്രമാണ് ഛപാക്. ചിത്രത്തില്‍ മാല്‍തി എന്ന കഥാപാത്രത്തെയാണ് ദീപിക അവതരിപ്പിക്കുന്നത്. ഒപ്പം നിര്‍മ്മാണ രംഗത്തേയ്ക്കുള്ള ദീപികയുടെ ചുവടുവെയ്പ്പും ഛപാക്കിലൂടെയാണ്. നീതിക്കായുള്ള മാല്‍തിയുടെ പോരാട്ടവും നഷ്ടപ്പെട്ട ആത്മവിശ്വാസം വീണ്ടെടുക്കലെല്ലാമാണ് ചിത്രത്തിന്റെ ഇതിവൃത്തം.
വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിനെ തുടര്‍ന്ന് തന്റെ പതിനഞ്ചാം വയസിലാണ് ലക്ഷ്മി അഗര്‍വാള്‍ ആസിഡ് ആക്രമണത്തിന് ഇരയാകുന്നത്. ഇതേ തുടര്‍ന്ന് നിരവധി ശസ്ത്രക്രിയയിലൂടെ ലക്ഷ്മി കടന്നു പോയി. പിന്നീട് ആസിഡ് ആക്രമത്തിന് ഇരയായവര്‍ക്ക് വേണ്ടിയായിരുന്നു ലക്ഷ്മിയുടെ ജീവിതം.






