
ആസിഡ് ആക്രമണത്തെ അതിജീവിച്ച ലക്ഷ്മി അഗര്‍വാളിന്റെ ജീവിതകഥ പറയുന്ന ഛപാക്ക് എന്ന ചിത്രത്തിന്മേല് അവകാശവാദവുമായി എഴുത്തുകാരന് രാകേഷ് ഭാരതി. ഛപാക് ഒരുക്കിയിരിക്കുന്നത് തന്റെ തിരക്കഥയുടെ അടിസ്ഥാനത്തിലാണെന്ന് അവകാശപ്പെട്ടാണ് അദ്ദേഹം കോപ്പിറൈറ്റ് ലംഘനത്തിന് പരാതി നല്‍കിയിരിക്കുന്നത്. നടിയും ചിത്രത്തിന്റെ നിര്‍മ്മാതാക്കളില്‍ ഒരാളുമായ ദീപികയ്ക്കും ഛപാക്ക് സംവിധായിക മേഘ്ന ഗുല്‍സാറിനും എതിരെയാണ് കേസ്.
രാകേഷ് മകനുമായി ചേര്‍ന്ന് ചിത്രം നിര്‍മ്മിക്കുന്നതിന്റെ ആലോചനയിലായിരുന്നുവെന്നും 2015 മെയ്യില്‍ ചിത്രത്തിന്റെ പേര് രജിസ്റ്റര്‍ ചെയ്തിരുന്നതാണെന്നും പരാതിയില്‍ പറയുന്നു. ബ്ലാക്ക് ഡേ എന്നാണ് രാകേഷ് രജിസ്റ്റര്‍ ചെയ്ത പേര്.
ഐശ്വര്യ റായിയും കങ്കണയും അടക്കമുള്ള നടിമാരെ കഥയുമായി സമീപിച്ചിരുന്നെന്നും ഫോക്കസ് സ്റ്റാര്‍ സ്റ്റുഡിയോയുമായി ചിത്രത്തിന്റെ നിര്‍മ്മാണത്തെ കുറിച്ച സംസാരിച്ചിരുന്നുവെന്നും രാകേഷ് പറയുന്നു. ഫോക്സ് സ്റ്റാര്‍ സ്റ്റുഡിയോസില്‍ താന്‍ തിരക്കഥയുടെ പകര്‍പ്പ് നല്‍കിയിരുന്നെന്നും എന്നാല്‍ ഇത് ഉപയോഗിച്ച് മറ്റൊരു ചിത്രം നിര്‍മ്മിക്കുകയാണ് ഇവര്‍ ചെയ്തതെന്നും രാകേഷ് ആരോപിക്കുന്നു. തന്റെ തിരക്കഥയില്‍ ചില മാറ്റങ്ങള്‍ വരുത്തി ഛപാക് എന്ന പേരില്‍ റിലീസ് ചെയുകയാണെന്നാണ് ഇദ്ദേഹം പറയുന്നത്.
ഫോക്സ് സ്റ്റാര്‍ സ്റ്റുഡിയോ, മൃഗ പ്രൊഡക്ഷന്‍സ്, ദീപികയുടെ കാ പ്രൊഡക്ഷന്‍സ് എന്നിവര്‍ ചേര്‍ന്നാണ് ഛപാക്ക് നിര്‍മ്മിച്ചിരിക്കുന്നത്. ഈ മാസം പത്താം തിയതി ചിത്രം തീയറ്ററുകളിലെത്തും.






