തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതി വിശദീകരിക്കാനെത്തിയ കേന്ദ്രമന്ത്രി കിരണ്‍ റിജ്ജുവിനോട് ആശങ്ക അറിയിച്ച് ആര്‍ച്ച് ബിഷപ്പ് ഡോ. സൂസൈപാക്യം. നിയമ ഭേദഗതി സംബന്ധിച്ച പ്രചാരണത്തിന്റെ ഭാഗമായി ബിഷപ്പ് ഹൗസില്‍ എത്തിയപ്പോഴാണ് കിരണ്‍ റിജ്ജുവിനോട് സൂസൈപാക്യം ആശങ്ക അറിയിച്ചത്. കേന്ദ്രസര്‍ക്കാര്‍ മുസ്ലീം സമുദായത്തെ വിശ്വാസത്തിലെടുക്കണമെന്ന് കേന്ദ്രമന്ത്രിയോട് ബിഷപ്പ് ആവശ്യപ്പെട്ടു.
അതേസമയം മുസ്ലീം സമുദായത്തെ ലക്ഷ്യമിടുന്നുവെന്ന പ്രചാരണം തെറ്റാണെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. അയല്‍രാജ്യങ്ങളില്‍ മതത്തിന്റെ പേരില്‍ പീഡിപ്പിക്കപ്പെട്ടവര്‍ക്ക് വേണ്ടിയാണ് നിയമമെന്നും കിരണ്‍ റിജ്ജു മറുപടി നല്കി.
പൗരത്വ നിയമ ഭേദഗതിയില്‍ മുസ്ലീം അസോസിയേഷനുകളും കേന്ദ്ര മന്ത്രിയോട് എതിര്‍പ്പ് അറിയിച്ചിട്ടുണ്ട്. പൗരത്വ നിയമ ഭേദഗതിക്ക് അനുകൂലമായി പ്രചാരണം നടത്തുന്നതിന്റെ ഭാഗമായാണ് കേന്ദ്രമന്ത്രി കേരളത്തില്‍ എത്തിയത്. ജോര്‍ജ് ഓണക്കൂറിന്റെ വസതിയില്‍ നിന്നുമാണ് സന്ദര്‍ശനം തുടങ്ങിയത്. പൗരത്വ നിയമ ഭേദഗതിയില്‍ അദ്ദേഹം കടുത്ത എതിര്‍പ്പ് അറിയിച്ചു.





