ന്യുഡല്‍ഹി: കേരളത്തിന് പ്രളയ സഹായം നിരസിച്ച് കേന്ദ്രസര്‍ക്കാര്‍. കേരളം ഒഴികെയുള്ള ഏഴ് സംസ്ഥാനങ്ങള്‍ക്കും പ്രളയ സഹായം അനുവദിച്ചു. 5908 കോടി രൂപയാണ് അധിക പ്രളയ ധനസഹായം കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചത്. ഇതില്‍ കേരളത്തെ മാത്രം ഒഴിവാക്കി. ആഭ്യന്തര മന്ത്രി അമിത് ഷായുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.
2100 കോടി രൂപയാണ് പ്രളയ സഹായമായി കേരളം കേന്ദ്രത്തോട് ആവശ്യപ്പെട്ടത്. എന്നാല്‍ പട്ടികയില്‍ സംസ്ഥാത്തെ ഉള്‍പ്പെടുത്തിയിട്ടില്ല. അസം, ഹിമാചല്‍പ്രദേശ്, കര്‍ണാടക, മധ്യപ്രദേശ്, മഹാരാഷ്ട്ര, ത്രിപുര, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങള്‍ക്ക് പ്രളയ സഹായം അനുവദിച്ചു.






