
മായാമോഹിനി, ശൃംഗാരവേലൻ, സ്വർണ്ണക്കടുവ എന്നീ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങള്‍ക്കുശേഷം സംവിധായകന് ജോസ് തോമസ് ഒരുക്കുന്ന പുതിയ ചിത്രം ‘ഇഷ’യുടെ പോസ്റ്റര്‍ പുറത്തു വിട്ടു.
പതിവിനു വിപരീതമായി സസ്പെൻസും നിഗൂഢതയും ഒളിപ്പിച്ചാണ് ടൈറ്റില്‍ റിലീസ് ചെയ്തിരിക്കുന്നത്. സിനിമയിലെ നായകനെയും മറ്റു വിശദാംശങ്ങളും സർപ്രൈസ് ആയി പ്രഖ്യാപിക്കാനാണ് അണിയറ പ്രവർത്തകരുടെ നീക്കം.

മലയാളത്തില്‍ ഏകദേശം 20 ലധികം ചിത്രങ്ങള്‍ ജോസ് തോമസ് സംവിധാനം ചെയ്തിട്ടുണ്ട്. മാട്ടുപ്പെട്ടിമച്ചാന്‍, കാഞ്ഞിരപ്പിള്ളി കറിയാച്ചന്, ഉദയപുരം സുല്‍ത്താന്‍, സുന്ദരപുരുഷന് തുടങ്ങി പ്രേക്ഷക സ്വീകാര്യത പിടിച്ചുപറ്റിയ ഒരുപിടി ചിത്രങ്ങളൊരുക്കിയ ജോസ് തോമസിന്റെ ഏറെ വ്യത്യസ്ത നിറഞ്ഞ ചിത്രമാകും ഇഷ.







Comments