
പുതിയ ചിത്രത്തിന്റെ ചിത്രീകരണത്തിനിടെ ബോട്ടില്‍ നിന്ന് ചാടിയപ്പോൾ അപകടം സംഭവിച്ച സംവിധായകനും നടനുമായ ജൂഡ് ആന്റണി പരിക്കുകളുമായി വീണ്ടും സെറ്റിൽ .ആലപ്പുഴയില്‍ ചിത്രീകരണം നടക്കുന്ന വരയന്‍ എന്ന ചിത്രത്തിന്റെ സെറ്റില്‍ വച്ചാണ് അപകടം നടന്നത്. സിനിമയിൽ ബിഷപ്പിന്റെ സെക്രട്ടറിയായി അഭിനയിക്കുകയാണ് ജൂഡ്.
സിനിമയുടെ എല്ലാ പ്രയാസങ്ങളും മനസിലാകുന്ന സംവിധായകനായ ജൂഡ് ചിത്രീകരണം പുരോഗമിക്കുന്ന സാഹചര്യത്തിൽ കാല് നിലത്ത് കുത്തരുതെന്നു ഡോക്ടർ പറഞ്ഞിട്ടും ചിത്രത്തിന് യാതൊരു വിധ ബുദ്ധിമുട്ടുകളും സംഭവിക്കാതിരിക്കാൻ വേണ്ടി ലൊക്കേഷനിലേക്കു വാക്കറുമായി തിരിച്ചു വരികയായിരുന്നു . ഈ അവസ്ഥയിലും സിനിമയുടെ ചിത്രീകരണത്തിനു സഹകരിക്കുന്ന ജൂഡിനായി സംവിധായകൻ സീനുകളിൽ മാറ്റങ്ങൾ വരുത്തി. സിജു വില്‍സണ്‍, ലിയോണ ലിഷോയ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിജോ ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രമാണ് വരയന്‍. സത്യം സിനിമാസിന്റെ ബാനറില്‍ പ്രേമചന്ദ്രന് എ.ജി യാണ് ചിത്രം നിര്‍മ്മിക്കുന്നത്.






