
ദീപിക പദുകോണിനെ നായികയാക്കി മേഘ്ന ഗുല്‍സാര്‍ ഒരുക്കുന്ന ചിത്രം ഛപാക് റിലീസിന് ഒരുങ്ങുകയാണ്. ജനുവരി പത്തിനാണ് ചിത്രം തീയറ്ററില്‍ എത്തുന്നത്. ക്രുരമായ ആസിഡ് ആക്രമത്തിന് ഇരയായ ലക്ഷ്മി അഗര്‍വാളിന്റെ ജീവിത കഥയെ ആസ്പദമാക്കി ഒരുക്കിയിരിക്കുന്ന ചിത്രമാണ് ഛപാക്.
ഇപ്പോഴിതാ ചിത്രത്തിന്റെ പ്രചാരണാര്‍ത്ഥം ആസിഡ് ആക്രമണത്തിനിരയായ യുവതികള്‍ക്കൊപ്പം അവരെ പോലെ ആസിഡ് ആക്രമത്തിനിരയായ ഒരാളെപ്പോലെ വേഷം മാറി നടി ദീപിക പദുകോണ്‍ മുംബൈ നിരത്തുകളിലൂടെ നടന്നിരിക്കുകയാണ്.
ആസിഡ് ആക്രമണത്തിനിരയായവരുടെ മുഖം കാണുമ്പോള്‍ പൊതു സമൂഹത്തിന്റെ മനോഭാവം എന്താണെന്ന് കാണിക്കുന്നതിനായാണ് താരം ഇത്തരത്തിലുള്ള മേക്കോവറില്‍ നിരത്തുകളില്‍ ഇറങ്ങിയത്. ഷോപ്പുകളുടേയും മാര്‍ക്കറ്റുകളുടേയും മറ്റും താരം ഇത്തരത്തില്‍ വേഷം മാറി നടന്നു. ഇവയൊക്കെ പകര്‍ത്തുന്നതിനായി ഒളിക്യാമറകളും ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ പല ഇടങ്ങളില്‍ ഘടിപ്പിച്ചിരുന്നു.
ചില ആളുകള്‍ ഏറെ സന്തോഷത്തോടും സ്നേഹത്തോടും കൂടി ഇവരോട് ഇടപെട്ടപ്പോള്‍ വേറെ ചിലരുടെ പെരുമാറ്റം അത്യന്തം ദയനീയമായിരുന്നു. ആസിഡ് ആക്രമണത്തിനിരയായവരോടുള്ള ആളുകളുടെ മനോഭാവം ഏറെ മാറേണ്ടതുണ്ടെന്നാണ് ഛപാക് സിനിമയുടെ പ്രചാരണാര്‍ത്ഥം നടത്തിയ സോഷ്യല്‍ എക്സ്പിരിമെന്റിന് ശേഷം ദീപിക പറയുകയുണ്ടായി.






