
കൊച്ചി: മോഹന്‍ലാലിനെ നായകനാക്കി സിദ്ദിഖ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ബിഗ് ബ്രദറിന്റെ രണ്ടാമത്തെ ട്രെയ്ലര് പുറത്ത് വിട്ടു. മോഹന്‍ലാലിന്റെ ഹിറ്റ് ഡയലോഗ് ആയ നാര്‍ക്കോട്ടിക്ക്സ് ഈസ് എ ഡേര്‍ട്ടി ബിസിനസ് ട്രെയ്ലറില് ഉപയോഗിക്കുന്നുണ്ട്. സാധാരണക്കാരനായ ഒരള് അസാധാരണമായ ഭൂതകാലം എന്ന ടാഗിലാണ് ചിത്രം എത്തുന്നത്. ജനുവരി 20ന് ചിത്രം തീയറ്ററുകളിലെത്തും.
സിദ്ദിഖ് തന്നെയാണ് ചിത്രത്തിന്റെ രചനയും നിര്‍വ്വഹിച്ചിരിക്കുന്നത്. സിനിമയിലെ ഗാനങ്ങള്‍ നേരത്തേ പുറത്ത് വിട്ടിരുന്നു. ദീപക് ദേവ് സംഗീതം ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വ്വഹിച്ചത് ജിത്തു ദാമോദര്‍ ആണ്.
തെന്നിന്ത്യന്‍ നടി റജീന കസാന്‍ഡ്ര, സത്ന ടൈറ്റസ്, ജനാര്ദ്ദനന്, സിദ്ദിഖ്, വിഷ്ണു ഉണ്ണികൃഷ്ണന്, അനൂപ് മേനോന്, ചെമ്പന്‍ വിനോദ്, ടിനി ടോം, ജൂണ്‍ ഫെയിം സര്‍ജാനോ ഖാലിദ് എന്നിവരും ചിത്രത്തില്‍ പ്രധാനകഥാപാത്രങ്ങളാവുന്നുണ്ട്. എസ് ടാക്കീസന്റെ ബാനറില്‍ ഷാജി മനു, ജെന്സണ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.






