ന്യൂഡല്‍ഹി: ജെഎന്‍യു ക്യാമ്പസില്‍ നേരിട്ടെത്തി പിന്തുണ പ്രഖ്യാപിച്ച ബോളിവുഡ് താരം ദീപിക പദുകോണിന് നന്ദി അറിയിച്ച് സി.പി.ഐ നേതാവ് കനയ്യ കുമാര്‍. റാലിയില്‍ നേരിട്ടെത്തിയ ദീപികയുടെ ധൈര്യത്തെ പ്രശംസിച്ചുകൊണ്ടാണ് കനയ്യ ട്വീറ്റ് ചെയ്തത്.
'ഐക്യദാര്‍ഢ്യത്തിനും പിന്തുണയ്ക്കും നന്ദി. എല്ലാ ഭാവുകങ്ങളും. ഇന്ന് നിങ്ങളെ അധിക്ഷേപിക്കുകയോ ട്രോളുകയോ ചെയ്യും. പക്ഷെ നിങ്ങളുടെ ധൈര്യത്തിനും ഇന്ത്യയുടെ ആശയത്തിന് ഒപ്പം നിന്നതിനും ചരിത്രം നിങ്ങളെ ഓര്‍മ്മിക്കും' കനയ്യ കുമാര്‍ ട്വീറ്റ് ചെയ്തു.

ചൊവ്വാഴ്ച രാത്രിയാണ് ബോളിവുഡ് താരം ദീപിക പദുകോണ്‍ ജെഎന്‍യുവിലെത്തി വിദ്യാര്‍ത്ഥികളുടെ പ്രതിഷേധത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചിരുന്നു. 7.45 ഓടെയായിരുന്നു ദീപിക ജെഎന്‍യുവിലെത്തിയത്. വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച താരം ജെഎന്‍യുയു പ്രസിഡന്റ് ഐഷി ഘോഷിനോടും കനയ്യ കുമാറിനോടും സംസാരിച്ചിരുന്നു. പത്ത് മിനിറ്റോളം ദീപിക ക്യാംപസില്‍ ചിലവഴിച്ചിരുന്നു.
ഞയറാഴ്ച രാത്രിയാണ് ജവഹര്‍ലാല്‍ നെഹ്റു സര്‍വ്വകലാശാല ക്യാമ്പസിനുള്ളില്‍ മുഖംമൂടി ആക്രമം നടന്നത്. ഇരുമ്പ് വടികള്‍, ഹോക്കി സ്റ്റിക്കുകള്‍, മുളങ്കമ്പുകള്‍, ചുറ്റിക തുടങ്ങിയ മാരകയാധുകളുമായി ക്യാമ്പസിലേക്ക് അതിക്രമിച്ച് കടന്ന ഒരു സംഘം ആളുകള്‍ യാതൊരു പ്രകോപനവും കൂടാതെ വിദ്യാര്‍ത്ഥികളേയും അധ്യാപകരേയും ആക്രമിക്കുകയായിരുന്നു.

Comments