
എന്താണ് ഇഷ ? ആരാണ് ഇഷ? ഇന്നലെ ഇഷ എന്ന പുതിയ ജോസ് തോമസ് സിനിമയുടെ ടൈറ്റില്‍ പുറത്തുവിട്ടപ്പോള്‍ മുതല്‍ പ്രേക്ഷകരുടെ ആകാംക്ഷ ആരംഭിച്ചതാണ്. നാളെ വൈകിട്ട് ഏഴുമണിവരെ കാത്തിരിക്കാനാണ് സംവിധായകന് പുറത്തുവിട്ട വീഡിയോ ആവശ്യപ്പെടുന്നത്. ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ മംഗളം ഓണ്‍ലൈന്‍ വഴി നാളെ പുറത്തുവിടുമ്പോള്‍ എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം ലഭിക്കും എന്നാണ് സംവിധായകന്റെ വാഗ്ദാനം.
മായാമോഹിനി, ശൃംഗാരവേലൻ, സ്വർണ്ണക്കടുവ എന്നീ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങള്‍ക്കുശേഷം സംവിധായകന് ജോസ് തോമസ് ഒരുക്കുന്ന പുതിയ ചിത്രം ‘ഇഷ’യുടെ ടൈറ്റില്‍ പോസ്റ്റര്‍ നേരത്തേ പുറത്തു വിട്ടിരുന്നു.
വീഡിയോ കാണാം






