
വിജയ് സേതുപതിയും തൃഷയും അഭിനയിച്ച് 2018 ല്‍ പുറത്തിറങ്ങിയ ചിത്രമാണ് 96. പ്രണയത്തെ മറ്റൊരു രീതിയില്‍ ആവിഷ്കരിച്ച് ചിത്രം ഒരുപാട് ജനങ്ങളുടെ മനസ്സും കീഴടക്കി. ചിത്രം ഇറങ്ങി ഒരു വര്‍ഷം കടന്ന് പോയെങ്കിലും ഇപ്പോഴും ചിത്രത്തിന്റെ ആരവങ്ങള്‍ ഇപ്പോഴും ഉണ്ട്. കഴിഞ്ഞ വര്‍ഷം ഇറങ്ങിയ കന്നഡ റീമേക്കിന് ശേഷം തെലുങ്ക് പതിപ്പാണ് ഇപ്പോള്‍ വീണ്ടും ചര്‍ച്ചയാകുന്നത്. തെലുങ്ക് പതിപ്പിന്റെ ടീസിര് അണിയറപ്രവര്‍ത്തകര്‍ പുറത്തിറക്കി.
ഷെര്‍വാനന്ദും സാമന്തയുമാണ് തെലുങ്കില്‍ റാം, ജാനു എന്നീ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ പേര് ജാനു എന്നാണ് ഇട്ടിരിക്കുന്നത്. സി പ്രേംകുമാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സംഗീതം ഗോവിന്ദ് വസന്തയും. ജാനുവിന്റെ ചെറുപ്പം അഭിനയിക്കുന്നത് ഗൗരി കിഷന് തന്നെയാണ്. രാജു, ഗിരീഷ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്.






