
തിരുവനന്തപുരം : കെവിന് കൊലക്കേസില്‍ സസ്പെന്‍ഷനിലായിരുന്ന എസ്ഐ ഷിബുവിനെ സര്‍വീസില്‍ തിരിച്ചെടുത്തു. സംസ്ഥാന പോലീസ് മേധാവിയാണ് ഷിബുവിനെ സര്‍വീസില്‍ തിരിച്ചെടുത്തിരിക്കുന്നത്.
നേരത്തെ ഇയാളെ സര്‍വീസിലെടുക്കാന്‍ ഐജി ഉത്തരവിട്ടിരുന്നെങ്കിലും ആ ഉത്തരവ് മുഖ്യമന്ത്രി മരവിപ്പിച്ചരുന്നു.
നിലവില്‍ കെവിന് ദുരഭിമാനക്കേസില്‍ ഷിബുവിനെതിരെ കോടതി വിധിയില്‍ പരാമര്ശങ്ങളൊന്നുമില്ലെന്നാണ് വാദം. ഇക്കാര്യം ചൂണ്ടിക്കാട്ടി ഷിബു സമര്‍പ്പിച്ച അപേക്ഷയിലാണ് ഇയാളെ തിരിച്ചെടുക്കാന്‍ തീരുമാനമായിരിക്കുന്നത്. എന്നാല്‍, ഷിബിവിനെ ക്രമസമാധാന ചുമതലയില്‍ നിയമിക്കരുതെന്ന പ്രത്യേക നിബന്ധനയും ഡിജിപിയുടെ ഉത്തരവിലുണ്ട്.






