
ദീപിക പദുകോണ്‍ കേന്ദ്ര കഥാപാത്രമായെത്തിയ ചിത്രമാണ് ഛപാക്. ആസിഡ് ആക്രമത്തെ അതിജീവിച്ച ലക്ഷ്മി അഗര്‍വാളിന്റെ ജീവിത കഥ പറയുന്ന ഛപാക് ഇന്നാണ് തീയറ്ററുകളിലെത്തിയത്. ചിത്രത്തിന്റെ പോസ്റ്ററുകള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. തീയറ്ററില്‍ വലിയ സ്വീകാര്യതയാണ് ചിത്രത്തിന് ലഭിക്കുന്നത്. സിനിമയെ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഭര്‍ത്താവും നടനുമായ രണ്‍വീര്‍ സിങ്ങ്.
പ്രിയപ്പെട്ടവളേ, മനോഹരമായ ഒരു സിനിമയ്ക്ക് വേണ്ടി വളരെ കഠിനാധ്വാനം ചെയ്തു. നീയായിരുന്നു സിനിമയുടെ പിന്നിലെ എഞ്ചിനും ആത്മാവും. നിന്റെ ജോലിയില പ്രധാനപ്പെട്ട ഒന്നാണിത്. തീവ്രമായ സത്യസന്ധതയോടെയാണ് പ്രവര്‍ത്തിച്ചത്. വെല്ലുവിളികളെ അതിജീവിച്ച് ഭയമില്ലാതെ, കഠിനാധ്വാനം ചെയ്ത്, പോരാടി നീയും നിന്റെ സംഘവും നമ്മുടെ കാലത്തെ മികച്ച ഒരു സിനിമ എടുത്തു.
നിന്റെ അഭിനയം എത്രത്തോളം ആകാമായിരു അതിലും മികച്ചതാണ്. നീ കഥാപാത്രമായി നേടിയ നേട്ടങ്ങള്‍ അമ്പരപ്പിക്കുന്നതും ആശ്ചര്യപ്പെടുത്തുന്നതുമാണ്. ഞാന്‍ നിന്നെ സ്നേഹിക്കുന്നു. നിന്നെ ഓര്‍ത്ത് അത്രത്തോളം അഭിമാനിക്കുന്നു. രണ്‍വീര്‍ സിങ്ങ് പറയുന്നു.
ചിത്രത്തിലെ സംവിധായക മേഘ്ന ഗുല്‍സാറിനേയും രണ്‍വീര്‍ സിംഗ് അഭിനന്ദിച്ചു. കൃത്യമായി ചിട്ടപ്പെടുത്തിയ ദൈര്‍ഘ്യമുള്ള സിനിമാ രൂപത്തില്‍ മനുഷ്യ രാശിയുടെ ഏറ്റവും മോശമായതും നല്ലതുമായ കാര്യങ്ങളെ ഉള്‍പ്പെടുത്തി. നമ്മള് കേട്ടിട്ടുള്ളതും പൂര്‍ണമായി മനസിലാക്കാത്തതുമായ ഒരു വിഷയം സിനിമ വ്യക്തമാക്കുന്നു. ആസിഡ് ആക്രമണത്തിന്റെ ഭയാനകമായ അവസ്ഥകള്‍ താങ്കള്‍ വ്യക്തമായി പറഞ്ഞു, ഛപാക്കിന്റെ കഥ എല്ലാവരേയും ബോധവാന്മാരാക്കും' രണ്‍വീര്‍ സിങ്ങ് പറയുന്നു.






