
മോഹന്‍ലാലിനെ നായകനാക്കി സിദ്ദിഖ് ഒരുക്കുന്ന ചിത്രം ബിഗ് ബ്രദറിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. ഈ മാസം 16ന് ചിത്രം തീയറ്ററുകളിലെത്തും. ലേഡീസ് ആന്റ് ജെന്റില്‍മാനിന് ശേഷം സിദ്ദിഖും മോഹന്‍ലാലും ഒന്നിക്കുന്ന ചിത്രമാണിത്.
നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിന്റെ രണ്ട് ട്രെയ്ലറുകളും ശ്രദ്ധിക്കപ്പെട്ടിരുന്നു. സിനിമയുടെ ആക്ഷന്‍, സസ്പെന്‍സ് സ്വഭാവങ്ങള്‍ വിളിച്ചറിയിക്കുന്നതായിരുന്നു ട്രെയ്ലറുകള്. ആദ്യം ക്രിസ്മസ് റിലീസായി പ്രേക്ഷകര്‍ പ്രതീക്ഷിച്ചിരുന്ന ചിത്രമായിരുന്നു ഇത്. പിന്നീട് ജനുവരിയിലേക്ക് നീട്ടുകയായിരുന്നു.
മോഹന്‍ലാലിനൊപ്പം അര്‍ബാസ് ഖാന്, അനൂപ് മേനോന്, ഹണി റോസ്, മിര്‍ണ മേനോന്, ഗാഥ, വിഷ്ണു ഉണ്ണികൃഷ്ണന് എന്നിവര്‍ ചിത്രത്തില്‍ അഭിനയിക്കുന്നു. ഛായാഗ്രാഹണം ജിത്തു ദാമോദര്‍, സംഗീതം ദീപക് ദേവ്.






