
ജിയോ ഉപയോക്താക്കള്‍ക്കായി വോയിസ്, വീഡിയോ വൈ-ഫൈ കോളിങ് സേവനം അവതരിപ്പിച്ചു. കഴിഞ്ഞ കുറച്ചു മാസങ്ങളായി ജിയോ ഈ സേവനം പരീക്ഷിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഇനി ഏത് വൈഫൈ നെറ്റ്വര്‍ക്ക് ഉപയോഗിച്ചും ഉപയോക്താക്കള്‍ക്ക് ജിയോ വൈ-ഫൈ കോള്‍ ചെയ്യാവുന്നതാണ്. ജനുവരി 7 മുതല്‍ 16 വരെ രാജ്യവ്യാപമായി ജിയോ വൈഫൈ കോളിങ് പ്രവര്‍ത്തനക്ഷമമാക്കും.
ഓരോ ജിയോ ഉപഭോക്താവ് ശരാശരി 900 മിനിറ്റില്‍ കൂടുതല്‍ വോയിസ് കോള്‍ ചെയ്യുമ്പോള്‍, ഈ പുതിയ സേവനം വോയിസ് കാളിങ് അനുഭവത്തെ കൂടുതല്‍ അനായാസമാക്കുമെന്ന് 'വോയിസ്,വീഡിയോ വൈ-ഫൈ കോളിങ് സര്‍വീസിനെപ്പറ്റി ആകാശ് അംബാനി പറഞ്ഞു. ഉപയോക്താക്കള്‍ക്ക് ജിയോവൈ-ഫൈ കോളിംഗിനായി ഏത് വൈഫൈ നെറ്റ് വര്‍ക്കും ഉപയോഗിക്കാം
മെച്ചപ്പെട്ട വോയ്സ്/വീഡിയോ കോളിംഗ് അനുഭവം നല്‍കുന്നതിന് തടസമില്ലാതെVoLTEയുംWi-Fiയും മാറി മാറി ഉപയോഗിക്കും. 150ലധികം ഹാന്‍ഡ്സെറ്റ് മോഡലുകളില്‍ ജിയോ വൈ-ഫൈ കോളിംഗ് ലഭ്യമാണ്. ജിയോ ഉപഭോക്താക്കള്‍ക്ക് വീഡിയോ ഓവര്‍ വൈ-ഫൈ കോളുകള്‍ ചെയ്യാനും കഴിയും. ജിയോ വൈ-ഫൈ കോളിംഗ് എങ്ങനെ പ്രവര്‍ത്തനക്ഷമമാക്കണമെന്ന് അറിയാന്‍, Jio.com/wificalling സന്ദര്‍ശിച്ചാല്‍ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കും.






