
ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിലാണ് കുഞ്ഞ് ഇസഹാഖ് കുഞ്ചാക്കോബോബന്റെ ജീവിതത്തിലേക്ക് കടന്നുവരുന്നത്. ഇസഹാഖുമായുള്ള ഓരോ നിമിഷങ്ങളും ആസ്വദിക്കുകയും അത് സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കുകയും ചെയ്യുന്ന ഇരുവരും ഇസഹാഖിന്റെ സാന്നിധ്യം അവര്‍ക്ക് നല്കുന്ന സന്തോഷം വലുതാണെന്ന് അറിയിക്കുന്നു. ഒടുവില്‍ അപ്പായിയുടെ ചിത്രം കാണാന്‍ കുഞ്ഞ് ഇസഹാക്ക് തീയറ്ററിലുമെത്തി. കുഞ്ചാക്കോ ബോബന് പ്രധാന വേഷത്തിലെത്തുന്ന അഞ്ചാം പാതിര എന്ന ചിത്രം കാണാനാണ് ഇസഹാഖ് എത്തിയത്.
പ്രമുഖ അഭിനേത്രിയും സഹ സംവിധായികയുമായ ഉണ്ണിമായ പ്രസാദാണ് തീയറ്ററില്‍ കാലും നീട്ടിയിരുന്ന് അച്ഛന്റെ ചിത്രം കാണുന്ന ഇസഹാഖിന്റെ ഫോട്ടോ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചിരിക്കുന്നത്. അഞ്ചാം പാതിരയെ സംബന്ധിച്ചടുത്തോളം ഇത് വളരെ സ്പെഷ്യലാണെന്ന് ഉണ്ണിമായ അടിക്കുറിപ്പില്‍ പറയുന്നു. ആദ്യമായാണ് ഇസഹാഖ് തീയറ്ററില്‍ സിനമ കാണാന്‍ എത്തുന്നത്.
പതിനാല് വര്‍ഷത്തെ നീണ്ട കാത്തിരിപ്പിനൊടുവില്‍ കിട്ടിയ കണ്മണിയെ ചുറ്റിപ്പറ്റിയാണ് കുഞ്ചാക്കോ ബോബന്റേയും പ്രിയയുടേയും ജീവിതമിപ്പോള്‍. ഏപ്രില്‍ 17നാണ് താന്‍ അച്ഛനായ സന്തോഷം സമൂഹമാധ്യമങ്ങളിലൂടെ കുഞ്ചാക്കോ ബോബന് പങ്കുവച്ചത്. 42 വയസുകാരനായ ചാക്കോച്ചന് 2005ലാണ് പ്രിയയെ വിവാഹം ചെയ്യുന്നത്.






