ഹൊറര്‍ ചിത്രവുമായി ജോസ് തോമസ്; ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു
ഹൊറര്‍ ചിത്രവുമായി ജോസ് തോമസ്; ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു
Authored by Web Desk | Last updated: 10 Jan 2020, 8:57 PM | 1 min read
കുടുബചിത്രങ്ങളുടെ സംവിധായകന് എന്നറിയപ്പെട്ടിരുന്ന സംവിധായകന് ജോസ് തോമസ് ഹൊറര്‍ ചിത്രവുമായെത്തുന്നു. വിഷ്വല്‍ ഡ്രീംസിന്റെ ബനറില്‍ നിര്‍മ്മിക്കുന്ന 'ഇഷ'യുടെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ ഇന്ന് മംഗളം ഓണ്‍ലൈന്‍ ഫെയ്സ്ബുക്ക് പേജുവഴി പുറത്തുവിട്ടു.
മാട്ടുപ്പെട്ടി മച്ചാന്, മായാമോഹിനി, സ്വര്‍ണ്ണകടുവ തുടങ്ങിയ ചിത്രങ്ങളില്‍നിന്ന് തികച്ചും വ്യത്യസ്തമായ ഒരു പ്രമേയവുമായാണ് ഇത്തവണ ജോസ് എത്തുന്നത്.
സുകുമാര്‍ എംഡി- കാമറ, വി. സാജന് എഡിറ്റിംഗ്, ജോന്നാഥന്‍ ബ്രൂസ്- സംഗീതം, അശ്വിന് ജോണ്സണ്- പഞ്ചാത്തലസംഗീതം തുടങ്ങിയവരാണ് അണിയറയില്‍.