
ഒരു കാലത്ത് മലയാള സിനിമയില്‍ നിറഞ്ഞ് നിന്ന നായികയായിരുന്നു ചാര്‍മിള. വിവാഹ ശേഷം സിനിമയില്‍ നിന്നും ഇടവേളയെടുത്ത ചാര്‍മിള ചെറിയ വേഷങ്ങളിലൂടെ വീണ്ടും മലയാള സിനിമയില്‍ തിരിച്ചു വരവ് നടത്തിയിരുന്നു. കഴിഞ്ഞ ദിവസം തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത് പ്രകാരം ചാര്‍മിള അസ്ഥി സംബന്ധമായ രോഗം മൂലം ആശുപത്രിയിലാണെന്നതായിരുന്നു.
താരത്തിനെ സഹായിക്കാന്‍ ആരുമില്ലാതെ വിഷമിക്കുകയാണെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. ഇപ്പോള്‍ ഈ വാര്‍ത്തയോട് പ്രതികരണവുമായി ചാര്‍മിളയുടെ പുതിയ ചിത്രം 'കൊച്ചിന് ശാദി അറ്റ് ചെന്നൈ 03' യുടെ സംവിധായകനും ഒപ്പം ചാര്‍മിളയും രംഗത്ത് എത്തിയിരിക്കുകയാണ്. കൊച്ചിന് ശാദി അറ്റ് ചെന്നൈ 03', ജനുവരി24 നിങ്ങളുടെ അടുത്തുള്ള തിയേറ്ററുകളില്‍ എത്തുന്നു. എന്റെ പ്രിയപ്പെട്ട എല്ലാ മലയാളികളോടും ഒരു അപേക്ഷ, നിങ്ങളുടെ പ്രിയപ്പെട്ട നടി ചാര്‍മിളയെ ഇനിയും നല്ല കഥാപാത്രങ്ങള്‍ ചെയ്യുവാന്‍ നിങ്ങളുടെ സപ്പോര്‍ട്ട് അവര്‍ക്ക് ഉണ്ടാവണം. ഈ കഷ്ടപ്പാടിലും നല്ല കഥാപാത്രങ്ങള്‍ കിട്ടാനും നമ്മുടെ മനസ്സില്‍ എന്നും നിലനില്ക്കാന് അവരെ വെറുതെ വിടണം...സംവിധായകന് മഞ്ജിത്ത് പറഞ്ഞു.
'' ഷൂട്ട് കഴിഞ്ഞ് വീട്ടില്‍ വന്ന് ബാത്ത്റൂമില്‍ കയറുമ്പോഴായിരുന്നു അപകടം. എന്നാല്‍ ആ സമയത്ത് വീട്ടില്‍ അമ്മയും കുഞ്ഞുമായിരുന്നു ഉണ്ടായത്. വീഴ്ചയില്‍ എനിയ്ക്ക് എഴുന്നേറ്റ് നടക്കാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് ആംബുലന്‍സ് വിളിക്കുകയും സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. നല്ല ചികിത്സ അവിടെ നിന്ന് ലഭിച്ചു. ഇപ്പോള്‍ നടക്കാന്‍ കഴിയുന്നുണ്ട്. ആശുപത്രയില്‍ സഹായിക്കാന്‍ ആരുമില്ലാതെ കിടക്കുകയാണെന്നുള്ള വാര്‍ത്തകള്‍ തെറ്റാണ് '' - ചാര്‍മിള പറഞ്ഞു.






