
മലയാളത്തിന്റെ മസിലളിയനെന്നും മലയാള സിനിമിയിലെ സൂപ്പര്മാനെന്നുമൊക്കെ വിളിപ്പേരുള്ള യുവതാരമാണ് ഉണ്ണി മുകുന്ദന്. മമ്മൂട്ടി നായകനായ മാര്‍ച്ച് 12 എന്ന സിനിമയിലൂടെ മലയാള സിനിമയിലേക്കെത്തിയ താരം മല്ലു സിങ് എന്ന ചിത്രത്തിലൂടെയാണ് മലയാളത്തില്‍ ശ്രദ്ധേയനായത്. താരത്തിന്റേതായി ഏറ്റവുമൊടുവില്‍ തീയേറ്ററുകളിലെത്തിയ ചിത്രം മമ്മൂട്ടി നായകനായ ബിഗ് ബജറ്റ് ചിത്രം മാമാങ്കമായിരുന്നു.
മാമാങ്കത്തില്‍ മമ്മൂട്ടിയ്ക്കൊപ്പം പ്രാധാന്യമുള്ള ഒരു വേഷത്തിലാണ് ഉണ്ണി മുകുന്ദന് അഭിനയിച്ചത്. ചിത്രത്തില്‍ അഭിനയിക്കാനായതിന്റെ സന്തോഷത്തിലാണ് നടന് ഇപ്പോള്‍. ചിത്രത്തില്‍ ചന്ദ്രോത്ത് പണിക്കര്‍ എന്ന കായികാഭ്യാസിയുടെ വേഷത്തിലാണ് ചിത്രത്തില്‍ താരമെത്തിയത്. അതിന് പിന്നാലെ നവാഗതനായ വിഷ്ണു മോഹന്‍ സംവിധാനം ചെയ്യുന്ന മേപ്പടിയാന് എന്ന ചിത്രത്തിന്റെ തിരക്കുകളിലാണ് ഉണ്ണി മുകുന്ദന്.
കഴിഞ്ഞ ദിവസം ഒരു മാധ്യമത്തിന് നല്കിയ പ്രത്യേക അഭിമുഖത്തില്‍ ഉണ്ണി മുകുന്ദന് നടത്തിയ വെളിപ്പെടുത്തല്‍ ഇപ്പോള്‍ ശ്രദ്ധയാകര്‍ഷിക്കുകയാണ്. നടി അനു സിത്താരയാണ് മലയാളത്തിലെ ഏറ്റവും ഭംഗിയുള്ള നടി എന്നാണ് ഉണ്ണി മുകുന്ദന് വിശേഷിപ്പിച്ചത്. ഇക്കാര്യം നേരിട്ടു പറഞ്ഞിട്ടുണ്ടോ എന്ന ചോദ്യത്തിന് അതിന്റെ ആവശ്യം ഇല്ലെന്നായിരുന്നു ഉണ്ണി പറഞ്ഞ മറുപടി. മലയാളത്തനിമയും ഓമനത്തവുമുള്ള ഗ്രാമീണ സുന്ദരിയായി മാമാങ്കത്തില്‍ അനു അഭിനയിച്ചത് കാണാന്‍ നല്ല രസമായിരുന്നുവെന്നും ഉണ്ണി മുകുന്ദന് വ്യക്തമാക്കി.






