
പ്രമുഖ റിയാലിറ്റി ഷോയായ ബിഗ് ബോസിലൂടെ പ്രേക്ഷകരെ സാക്ഷിയാക്കി പ്രണയിച്ച് വിവാഹിതരായവരാണ് നടിയും അവതാരകയായ പേളി മാണിയും സീരിയല്‍ നടന് ശ്രീനിഷ് അരവിന്ദും. ഇരുവരുടെയും വിവാഹശേഷമുള്ള വിശേഷങ്ങളും യാത്രകളും പേളി ആരാധകര്‍ക്കായി പങ്കിടാറുണ്ട്. ഇപ്പോഴിതാ വിവാഹത്തിനിടയിലെ ചിത്രവും, ഒരു കുറിപ്പും പങ്കുവെച്ച് എത്തിയിരിക്കുകയാണ് പേളി.
'' ആ നിമിഷം! ഞങ്ങളുടെ ജീവിതത്തിലെ ഏറ്റവും മികച്ച നിമിഷം ഞങ്ങള്‍ സൃഷ്ടിക്കുകയാണെന്ന് ഞങ്ങള്‍ക്കറിയാം, അപ്പോള്‍ അവിടെ അല്ലെ ശ്രീ?'' '(സന്തോഷം, ലജ്ജ, വൈകാരികം, ആവേശം, അസ്വസ്ഥത, സ്നേഹം, കനത്ത ഹൃദയമിടിപ്പ്, അനുഗ്രഹീത, പോസിറ്റീവ്......എല്ലാ മികച്ച വികാരങ്ങളും നമ്മില്‍ കുതിച്ചു ... എല്ലാം ഒറ്റയടിക്ക്)' ''എന്നെ നോക്കി അവന് പുഞ്ചിരിക്കുന്നത് കണ്ടപ്പോള്‍ അവനെ ഞാന്‍ മനസ്സില്‍ ചുംബിക്കുകയായിരുന്നു'' പേളി കുറിച്ചു.
'' അന്ന് സമ്മതമാണോയെന്ന് ഫാദര്‍ ചോദിച്ചപ്പോള്‍ കൈ പൊക്കി, ക്ലാസില്‍ പ്രസന്റ് പറയുന്നത് പോലെയായിരുന്നില്ലേ എന്റെ മറുപടി.മാത്രവുമല്ല അത് കണ്ട് നീ അവിടെ നിന്ന് ചിരിച്ചു ആ സമയം അച്ഛന് നമ്മളെ ഇങ്ങനെ നോക്കി,'' പേളി പറഞ്ഞു. ശെരിക്കും ബെസ്റ്റ് മൊമന്റെല്ലേ അത് ശ്രീനിഷ് ചോദിച്ചു.






