
2018 ല്‍ നിരവധി പുതുമുഖങ്ങളുമായി ബോക്സോഫീസില്‍ ഹിറ്റായ ചിത്രമായിരുന്നു ക്വീന്‍. ഈ ചിത്രത്തിന് തുടര്‍ച്ചയുമായി എത്തുകയാണ് സംവിധായകന് ഡിജോ ജോസ് ആന്റണി. ക്വീന്‍ എന്ന് സിനിമ ഇറങ്ങിയിട്ട് ഇന്നേക്ക് രണ്ട് വര്‍ഷം ആകുകയാണ്. ഇന്നാണ് സംവിധായകന് തന്റെ ഫേസ്ബുക്കിലൂടെ ക്വീനിന് രണ്ടാം ഭാഗം ഇറക്കാന്‍ കാര്യം അറിയിച്ചത്. എവിടെ നിര്‍ത്തിയോ അവിടെ തുടങ്ങുന്നു. പക്ഷെ ഇത്തവണ ഒറ്റയ്ക്കല്ല എന്ന് പ്രഖ്യാപിച്ചാണ് ഡിജോ പുതിയ ഭാഗം വരുന്ന കാര്യം അറിയിച്ചത്. സിനിമയുമായി ബന്ധപ്പെട്ട് കൂടുതല്‍ കാര്യങ്ങള്‍ അധികം താമസിക്കാതെ തന്നെ പുറത്ത് വിടുമെന്ന് ഡിജോ പറഞ്ഞു.
ടോവിനോ നായകനാകുന്ന 'പള്ളിച്ചട്ടമ്പി'യാണ് ഡിജോയുടെ സംവിധാനത്തില്‍ പുറത്തിറങ്ങാനിരിക്കുന്ന അടുത്ത ചിത്രം. 'പള്ളിച്ചട്ടമ്പി'യുടെ പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുകയാണെന്നും സംവിധായകന് ഡിജോ പറഞ്ഞു.
2018ല്‍ പുറത്തിറങ്ങിയ ക്വീനില്‍ ധ്രുവന്, എല്‍ദോ മാത്യു, മൂസി, സാം സിബിന്, സാനിയ്യ അയ്യപ്പന് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ചിത്രത്തിലൂടെ മലയാളസിനിമയിലെ പ്രധാനതാരമായ സാനിയ്യ അയ്യപ്പന് പിന്നീട് ലൂസിഫര്‍ അടക്കമുള്ള വലിയ സിനിമകളുടെ ഭാഗമായി. ഷെരിസ് മുഹമ്മദ്, ജെബിന് ജോസഫ് എന്നിവരാണ് ക്വീന്‍ ആദ്യഭാഗത്തിന്റെ തിരക്കഥ രചിച്ചത്. മികച്ച വാണിജ്യ വിജയം നേടിയ ചിത്രം രണ്ടാം ഭാഗത്തിലും പഴയ വിജയം ആവര്‍ത്തിക്കാനാകുമെന്ന പ്രതീക്ഷയിലാണ് അണിയറക്കാര്‍.






