
18 വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള സാബുമോനെ കണ്ട് അമ്പരന്നിരിക്കുകയാണ് സോഷ്യല്‍മീഡിയ, 2002ല്‍ 'നക്ഷത്രക്കണ്ണുള്ള രാജകുമാരന് അവനുണ്ടൊരു രാജകുമാരി' എന്ന ചിത്രത്തില്‍ പൃഥ്വിരാജിനൊപ്പം ചെറിയൊരു റോളില്‍ വന്നുപോയ സാബുമോന് തന്നെയാണോ അയ്യപ്പനും കോശിയും എന്ന പുതിയ ചിത്രത്തില്‍ പൃഥ്വിയ്ക്കൊപ്പം അഭിനയിക്കുന്നതെന്ന് കൗതുകം തോന്നാം.
'നക്ഷത്രക്കണ്ണുള്ള രാജകുമാരന് അവനുണ്ടൊരു രാജകുമാരി' എന്ന ചിത്രത്തിലൂടെയായിരുന്നു സാബുവിന്റെ അരങ്ങേറ്റം. 18 വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും പൃഥ്വിരാജിനൊപ്പം സാബു ഒന്നിച്ചെത്തുന്ന ചിത്രമാണ് അയ്യപ്പനും കോശിയും.
ഒരുപാട് ചിത്രങ്ങളില്‍ സാബുമോന് അഭിനയിച്ചെങ്കിലും തരികിട, ടേക്ക് ഇറ്റ് ഈസി പോലുള്ള ടെലിവിഷന്‍ പരിപാടിയിലൂടെയാണ് സാബുമോന് ശ്രദ്ധിക്കപ്പെടാന്‍ തുടങ്ങിയത്. തരികിട സാബു എന്ന വിളിപ്പേരില്‍ അറിയപ്പെട്ട സാബുവിന്റെ കരിയറില്‍ ഏറെ ബ്രേക്ക് സമ്മാനിച്ചത് ബിഗ് ബോസ് എന്ന റിയാലിറ്റി ഷോയായിരുന്നു. മലയാളം ബിഗ് ബോസിന്റെ ആദ്യ സീസണില്‍ ടൈറ്റില്‍ വിന്നറായ സാബുവിനെ തേടി സിനിമകളില്‍ നിന്നും നല്ല കഥാപാത്രങ്ങള്‍ തേടിയെത്തി.






