
മുതിര്‍ന്ന നടി ഊര്‍മ്മിള ഉണ്ണിയുടെ മകളാണ് ഉത്തര ഉണ്ണി. അമ്മയെ പോലെ തന്നെ അഭിനയത്തില്‍ തന്റേതായ കഴിവ് തെളിയിച്ച ഉത്തര മികച്ച നര്‍ത്തകി കൂടിയാണ്. ഭരതനാട്യ പരിശീലനത്തിനൊപ്പം ഒരു നൃത്ത വിദ്യാലയവും ഉത്തര നടത്തുന്നുണ്ട്. ടെംപിള്‍ സ്റ്റെപ്സ് എന്ന പേരിലാണ് കൊച്ചിയില്‍ നൃത്ത വിദ്യാലയം ഉള്ളത്. താരം വിവാഹിതയാകാന്‍ ഒരുങ്ങുന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്ത് വരുന്നത്.

ബംഗളൂരുവിലുള്ള UTIZ എന്ന കമ്പനിയുടെ ഉടമയായ നിതേഷ് നായരാണ് ഉത്തരയുടെ വരന്. ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും സാന്നിധ്യത്തില്‍ എറണാകുളം കുമ്പളത്തെ സ്വകാര്യ റിസോര്‍ട്ടില്‍ വെച്ച് ഇരു കുടുംബങ്ങളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹനിശ്ചയം. വിവാഹ നിശ്ചയത്തിന്റെ വിഡിയോ ഉത്തര തന്നെയാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്.
പീകോക്ക് നിറത്തിലുള്ള ലെഹങ്ക അണിഞ്ഞാണ് ഉത്തര എത്തിയത്. ഉത്തരയുടെ കാലില്‍ ചിലങ്ക കെട്ടിയ ശേഷം നിതേഷ് വിവാഹ അഭ്യര്‍ത്ഥന നടത്തുകയായിരുന്നു. ചടങ്ങില്‍ സംയുക്ത വര്‍മയും, ബിജു മേനോനും പങ്കെടുത്തിരുന്നു. 2020 ഏപ്രില്‍ അഞ്ചിനാണ് ഉത്തരയുടെ വിവാഹം. ലെനിന് രാജേന്ദ്രന് സംവിധാനം ചെയ്ത ഇടവപ്പാതിയില്‍ ഉത്തര അഭിനയിച്ചിട്ടുണ്ട്.







Comments