ന്യൂകാമ്പ്: സൂപ്പര്‍കപ്പ് പരാജയത്തിന് പിന്നാലെ ബാഴ്സിലോണ മുഖ്യ പരിശീലകന് ഏണെസ്റ്റോ വാല്‍വെര്‍ദേയെ പുറത്താക്കി. ക്യൂക്കി സെറ്റിയാന് പുതിയ പരിശീകനാകും. സൂപ്പര്‍കപ്പില്‍ കഴിഞ്ഞ ദിവസമാണ് അത്ലറ്റിക്കോ മാഡ്രിഡിനോട് സെമിയില്‍ ബാഴ്സിലോണ 2-3 ന് പരാജയമറിഞ്ഞത്. ഇതിന് പിന്നാലെയാണ് വാല് വെര്ദേയെ യൂറോപ്പിലെ ചാമ്പ്യന്‍ടീം പുറത്താക്കുകയും ചെയ്തത്.
തുടര്‍ച്ചയായി രണ്ടു ലാലിഗാ കിരീടങ്ങളില്‍ മുത്തമിട്ടെങ്കിലും കോപ്പാ ഡെല്റേയ്ക്ക് പിന്നാലെ സൂപ്പര്ക്കപ്പിലെ പരാജയവും വാല്‍വെര്‍ദേയ്ക്ക് കനത്ത വില നല്‍കേണ്ടി വരികയായിരുന്നു. നേരത്തേ ചാംപ്യന്‍സ് ലീഗില്‍ റോമയോട് ക്വാര്‍ട്ടര്‍ ഫൈനലിലും പിന്നാലെ സെമിയില്‍ ലിവര്‍പൂളിനോടും തോറ്റപ്പോള്‍ തന്നെ ബാഴ്സിലോണാ പരിശീലകനോട് ആരാധകര്‍ക്ക് നീരസം തുടങ്ങിയിരുന്നു. സൗദിയില്‍ നടന്ന മത്സരത്തില്‍ അത്ലറ്റിക്കോയോട് തോറ്റതിന് പിന്നാലെ ചൊവ്വാഴ്ച വാര്‍ത്താ സമ്മേളനത്തില്‍ ബാഴ്സിലോണ അധികൃതര്‍ വാല്‍വെര്‍ദോയുടെ പുറത്താകല്‍ പ്രഖ്യാപിക്കുകയായിരുന്നു. പിന്നാലെ സെറ്റിയാന് സ്വാഗതവും പറഞ്ഞു.
സ്പാനിഷ് ഫുട്ബോളില്‍ നീണ്ട പരിശീലക കരിയര്‍ ഉള്ളയാളാണ് സെറ്റിയാന്. റേസിംഗ് സാന്റാന്ററില് നിന്നും മാനേജീരിയല്‍ കരിയര്‍ ആരംഭിച്ച സെറ്റിയാന് ലോഗ്രോനസ്, ഗലാഷ്യന് ക്ളബ്ബ് ലൂഗോ, ലാസ് പാല്‍മാസ് റീയല്‍ ബെറ്റിസ്, സെവിയ്യ ക്ളബ്ബുകളെയെല്ലാം പരിശീലിപ്പിച്ചിട്ടുള്ളയാളാണ്. കരിയറിലെ വലിയ വെല്ലുവിളിയാണ് ബാഴ്സയുടെ പരിശീലക സ്ഥാനം. എന്നാല്‍ പൊസഷനില്‍ വിശ്വസിച്ച് ആക്രമണം നടത്തുന്ന സെറ്റിയാന്റെ തന്ത്രം ആരാധകര്‍ക്ക് ഏറെ ഇഷ്ടമാണ്. 2022 വരെയാണ് സെറ്റിയാന് ക്ളബ്ബുമായി കരാര്‍.

Comments