
ബിഎസ്എന്‍എല്‍ ഉപയോക്താക്കള്‍ക്കായി പുതിയ ബ്രോഡ്ബാന്‍ഡ് പ്ലാനുകള്‍ അവതരിപ്പിച്ചു. 1,999 രൂപയുടെ ഭാരത് ഫൈബര്‍ ബ്രോഡ്ബാന്‍ഡ് കോംബോ പ്ലാന്‍ ഇപ്പോള്‍ ഏതാനും തിരഞ്ഞെടുത്ത സര്‍ക്കിളുകളില്‍ മാത്രമേ ബിഎസ്എന്‍എല്‍ അവതരിപ്പിച്ചിട്ടുള്ളു. 200Mbps സ്പീഡ് നല്കുന്ന പ്ലാനിന് 90 ദിവസത്തെ വാലിഡിറ്റിയാണുള്ളത്. നിലവില്‍ തെലങ്കാനയിലും ചെന്നൈയിലുമാണ് ഈ പ്ലാന്‍ ലഭിക്കുക.
1500 ജിബി അല്ലെങ്കില്‍ 1.5 ടിബി FUP ഡാറ്റ ലിമിറ്റന് ഈ ബ്രോഡ്ബാന്‍ഡ് പ്ലാനിനുള്ളത്. ഈ ലിമിറ്റ് കഴിഞ്ഞാല്‍ സ്പീഡ് 2Mbps ആയി കുറയും. പക്ഷേ അതിനു ശേഷവും അണ്‍ലിമിറ്റഡ് ആയി ഡൗണ്‍ലോഡും അപ്ലോഡും ചെയ്യാം. ഏത് നെറ്റ്വര്‍ക്കിലേക്കും അണ്‍ലിമിറ്റഡ് വോയിസ് കോളും ഈ പ്ലാനെടുക്കുന്ന വരിക്കാര്‍ക്ക് ലഭിക്കും. ഒരുമാസമാണ് ഈ ബ്രോഡ്ബാന്‍ഡ് പ്ലാനിന്റെ ഏറ്റവും കുറഞ്ഞ വാടക കാലാവധി. വരിക്കാര്‍ സെക്യൂരിറ്റി ഡെപ്പോസിറ്റായി ഒരു മാസത്തെ ചാര്‍ജും നല്‍കണം.
ഇപ്പോള്‍ ബിഎസ്എന്‍എലിന്റെ വെബ്സൈറ്റില്‍ ഈ ബ്രോഡ്ബാന്‍ഡ് പ്ലാന്‍ ലൈവാണ്. ഏപ്രില്‍ 6 വരെ പ്ലാന്‍ സബ്സ്ക്രൈബ് ചെയ്യാന്‍ സാധിക്കും. പ്ലാനിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ ബിഎസ്എന്‍എല്‍ വെബ് സൈറ്റിലും അറിയാം. മറ്റ് ബിഎസ്എന്‍എല്‍ ഭാരത് ഫൈബര്‍ പ്ലാനുകള്‍ എടുക്കുമ്പോള്‍ 999 രൂപ വിലയുള്ള ആമസോണ്‍ പ്രൈം സബ്സ്ക്രിപ്ഷന് സൗജന്യമായി ലഭിക്കും. 500Mbps സ്പീഡിലാണ് ഈ പ്ലാനില്‍ ഡാറ്റ ലഭിക്കുക. 1.25 ടിബിയാണ് ജിയോ പ്ലാനിന്റെ FUP.






