
മാര്ട്ടിന് പ്രക്കാട്ട് സംവിധാനം ചെയ്ത ദുല്‍ഖര്‍ സല്മാന് നായകനായി എത്തിയ സൂപ്പര്‍ഹിറ്റ് ചിത്രം ചാര്‍ലിയുടെ തമിഴ് റീമേക്ക് മാര ചിത്രീകരണം പുരോഗമിക്കുന്നു. തമിഴില്‍ മാധവ് ആണ് നായകനായി എത്തുന്നത്. ദിലിപ് കുമാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. കല്കി എന്ന ഹ്രസ്വ ചിത്രത്തിലൂടെ ശ്രദ്ധേയനായ ദിലിപിന്റെ ആദ്യ ഫീച്ചര്‍ ഫിലിമാണിത്. ശിവദയും ശ്രദ്ധ ശ്രീനാഥുമാണ് നായികമാരായി എത്തുന്നത്.
മലയാളത്തില്‍ പാര്‍വ്വതി ചെയ്ത കഥാപാത്രമാണ് ശ്രദ്ധ ചെയ്യുന്നത്. അപര്‍ണ ഗോപിനാഥ് ചെയ്ത വേഷമാണ് ശിവദ ചെയ്യുന്നത്. തമിഴില്‍ ആവശ്യമായ മാറ്റത്തോടെയാണ് ചിത്രം ഒരുക്കുക എന്നാണ് അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കി. അടുത്തിടെ ചാര്‍ലിയുടെ മറാഠി റീമേക്കും പുറത്ത് വന്നിരുന്നു.
മാധവിനെ നായകനാക്കി എ എല്‍ വിജയ് ആണ് ചിത്രം സംവിധാനം ചെയ്യാന്‍ തീരുമാനിച്ചത്. എന്നാല്‍ പല കാരണങ്ങളാല്‍ ചിത്രത്തിന്റെ ഷൂട്ടിങ് പല കാരണങ്ങളാല്‍ നീണ്ട പോകുകയായിരുന്നു. സായി പല്ലവിയായിരുന്നു നായികയായി തീരുമാനിച്ചതും എന്നാല്‍ സായിക്ക് ഡേറ്റ് പ്രശ്നങ്ങള്‍ വന്നതിനാല്‍ ചിത്രത്തില്‍ നിന്ന് പിന്മാറുകയായിരുന്നു. വിജയ് തിരക്കായതോടെ ദിലിപ് ചിത്രം ഏറ്റെടുക്കുകയായിരുന്നു.






