
ന്യൂഡല്‍ഹി : നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന തങ്ങളുടെ മുഴുവന്‍ സ്ഥാനാര്‍ത്ഥികളെയും ആംആദ്മി പാര്‍ട്ടി പ്രഖ്യാപിച്ചു. മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് അടക്കം 46 സിറ്റിങ് എംഎല്‍മാര്‍ മത്സരിക്കും. കെജ്രിവാള് കഴിഞ്ഞ തവണ മത്സരിച്ച ന്യൂ ദില്ലി സീറ്റില്‍ തന്നെയാണ് ഇക്കുറിയും മത്സരിക്കുന്നത്.
പ്രമുഖ നേതാവ് ആദിഷി കല്‍ക്കാജി മണ്ഡലത്തിലും മനീഷ് സിസോദിയ പട്പട്ഗഞ്ച് മണ്ഡലത്തിലും ജനവിധി തേടും. ആകെ 70 സീറ്റിലേക്കുള്ള സ്ഥാനാര്‍ത്ഥികളെയാണ് ആം ആദ്മി പാര്‍ട്ടി പ്രഖ്യാപിച്ചത്. ഫെബ്രുവരി 8നാണ് ഡല്‍ഹിയില്‍ വേട്ടെടുപ്പ്. ഫെബ്രുവരി 11 ന് വേട്ടെണ്ണും.
ജാമിയ സംഘര്‍ഷത്തില്‍ ആരോപണം ഉയര്‍ന്ന അമാനുത്തുള്ള ഖാന് ഓഖ്ളയില് വീണ്ടും മത്സരിക്കും.






