
ന്യൂഡല്‍ഹി : ഓസ്ട്രേലിയക്കെതിരെ നടന്ന ആദ്യ മത്സരത്തില്‍ പരിക്കേറ്റ് ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന് ഋഷഭ് പന്ത് രണ്ടാം ഏകദിനത്തില്‍ കളിച്ചേക്കില്ല. രാജ്കോട്ടിലേക്ക് രണ്ടാം ഏകദിനത്തിനായി രാജ്കേട്ടിലേക്ക് പേകുന്ന ഇന്ത്യന്‍ ടീമിനൊപ്പം താരം ഇല്ല. എന്നാല്‍ സംഘത്തിനെപ്പം പന്ത് പിന്നീട് ചേരുമെന്ന് ബിസിസിഐ അറിയിച്ചു.
44ാം ഓവറില്‍ ഓസീസ് പേസര്‍ പാറ്റ് കമ്മിന്‍സിന്റെ ബോള്‍ ഹെല്‍മറ്റില്‍ കൊണ്ട് പോകുകയായിരുന്നു.ഇതേ തുടര്‍ന്ന് താരം ഫീല്‍ഡിങ്ങിന് ഇറങ്ങിയില്ല. പകരം രാഹുലാണ് വിക്കറ്റിന് പിന്നില്‍ എത്തുന്നത്.
ബാറ്റില്‍ തട്ടിയ ശേഷം ഹെല്‍മറ്റില്‍ തട്ടുകയായിരുന്നു. ആ പന്തില്‍ ഔട്ടാകുകയും ചെയ്തു. ഇപ്പോഴും ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണ് പന്ത്. എന്നാല്‍ പരിക്ക് ഗുരുതരമല്ലെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ട്. രാജ്കോട്ട് ഏകദിനത്തില്‍ പന്തിന് വിശ്രമമനുവദിക്കുമോ അതോ കളിപ്പിക്കുമോ എന്ന കാര്യത്തില്‍ ഇതുവരെ വ്യക്തത വന്നിട്ടില്ല.






