
കേരള മുഖ്യമന്ത്രി കടക്കല്‍ ചന്ദ്രനായി മമ്മൂട്ടി അഭ്രപാളിയില്‍ എത്തുന്ന വണ്ണിന്റെ ഷൂട്ടിംഗ് തിരുവനന്തപുരത്തു പുരോഗമിക്കുന്നു. പഴയ കേരളനിയമസഭയില്‍ വച്ചാണ് ക്ലൈമാക്സ് രംഗങ്ങള്‍ ചിത്രീകരിച്ചത്. മലയാളസിനിമാ ചരിത്രത്തില്‍ തന്നെ ആദ്യമായിട്ടാണ് പഴയ കേരള നിയമസഭ ഒരു സിനിമയുടെ ചിത്രീകരണത്തിനായി തുറന്നു കൊടുക്കുന്നത്.
രാഷ്ട്രീയ അതികായന്മാര് അരങ്ങു വാണ കേരള നിയമസഭയില്‍ ഇതോടെ മറ്റൊരു ചരിത്രം കുറിക്കുകയാണ് വണ്‍ എന്ന മമ്മൂട്ടി ചിത്രം. വെളുത്ത ഖദറില്‍ കറുത്ത കണ്ണടയും അണിഞ്ഞു ഗാംഭീര്യം നിറഞ്ഞ മുഖവുമായി വന്ന വണ്ണിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായിരുന്നു.
ആദ്യമായാണ് ഒരു മമ്മൂട്ടി ചിത്രത്തിനായി ബോബി സഞ്ജയ് തിരക്കഥയൊരുക്കുന്നത്. സന്തോഷ് വിശ്വനാഥ് സംവിധാനം ചെയ്യുന്ന ചിത്രം വന്‍ താരനിരയിലാണ് ഒരുങ്ങുന്നത്.
മധു, ബാലചന്ദ്രമേനോന് എന്നിവര്‍ അതിഥിതാരങ്ങളായെത്തുന്ന ചിത്രത്തില്‍ ജോജു ജോര്‍ജ്, സംവിധായകന് രഞ്ജിത്, മുരളിഗോപി, സിദ്ദിഖ്, മാത്യു തോമസ് (തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ ഫെയിം), സലിംകുമാര്‍, ശങ്കര്‍ രാമകൃഷ്ണന്, മാമുക്കോയ, ജഗദീഷ്, പി. ബാലചന്ദ്രന്, കൃഷ്ണ കുമാര്‍, സുധീര്‍ കരമന, റിസബാവ, സാദിഖ്, മേഘനാഥന്, അലന്‍സിയര്‍, സുരേഷ് കൃഷ്ണ, പ്രേംകുമാര്‍, നന്ദു ജയന് ചേര്‍ത്തല, വി.കെ. ബൈജു, സുദേവ് നായര്‍, വെട്ടുകിളി പ്രകാശ്, ജയകൃഷ്ണന്, പ്രേംജിത് ലാല്‍, നിഷാന്ത് സാഗര്‍, മുകുന്ദന്, ബാലാജി, യദു കൃഷ്ണ, അബു സലിം, ബിനു പപ്പു, പ്രശാന്ത്, നാസര്‍ ലത്തീഫ്, വിവേക് ഗോപന്, ഷിജു, ആര്യന് കൃഷ്ണ മേനോന്, നിമിഷ സജയന്, ഇഷാനി കൃഷ്ണകുമാര്‍, ഗായത്രി അരുണ്‍, രശ്മി ബോബന്, ശ്രീജ, ഡോ. പ്രമീളാ ദേവി, അര്‍ച്ചന എന്നിങ്ങനെ വന്‍ താരനിര തന്നെ അണിനിരക്കുന്നു.
ടൈറ്റില്‍ കാര്‍ഡ്
ബാനര്‍: ഇച്ചായീസ് പ്രൊഡക്ഷന്‍സ്, നിര്‍മ്മാണം: ശ്രീലക്ഷ്മി. ആര്, ഛായാഗ്രഹണം: എസ്. വൈദി, മനോജ് പിള്ള, എഡിറ്റര്‍: നിഷാദ് യൂസഫ്, സംഗീതം: ഗോപി സുന്ദര്‍, ശബ്ദ മിശ്രണം: രംഗനാഥ് രവി, കലാസംവിധാനം: ദിലീപ് നാഥ്, മേക്കപ്പ്: ശ്രീജിത്ത് ഗുരുവായൂര്‍, പ്രൊജക്ട് ഡിസൈനര്‍: ബാദുഷ, പ്രൊഡക്ഷന്‍ കണ്ട്രോളര്: സഞ്ജയ് പടിയൂര്‍,സ്റ്റില്‍സ്: സിനറ്റ് സേവ്യര്‍, ഡിസൈന്‍സ്: ഓള്‍ഡ് മങ്ക്സ്, വിതരണം: ആന്‍ മെഗാ മീഡിയ.
മഞ്ജു ഗോപിനാഥ്