
തിരുവനന്തപുരം : എസ്.എന്‍.ഡി.പിയ്ക്കുള്ളിലെ സാമ്പത്തിക ക്രമക്കേട് ചൂണ്ടിക്കാട്ടിയുള്ള വാര്‍ത്താ സമ്മേളനത്തിനിടെ മാധ്യമപ്രവര്‍ത്തകരോട് ക്ഷുഭിതനായി ടി.പി സെന്‍കുമാര്‍. ചെന്നിത്തലയും സെന്‍കുമാറും തമ്മിലുള്ള വാക്പോരിനെ കുറിച്ച് ചോദിച്ചതാണ് സെന്‍കുമാറിനെ ക്ഷുഭിതനാക്കിയത്. ചോദ്യംചോദിച്ച മാധ്യമപ്രവര്‍ത്തകനു നേരെയായിരുന്നു ക്ഷോഭം. നിങ്ങളുടെ പേരെന്താണ്, നിങ്ങള്‍ എവിടുത്തെ മാധ്യമപ്രവര്‍ത്തകനാണ് എന്നൊക്കെ സെന്‍കുമാര്‍ ക്ഷുഭിതനായിരുന്നു.
സെന്‍കുമാറിനും സുഭാഷ് വാസുവിനും ഒപ്പം എത്തിയവര്‍ മാധ്യപ്രവര്‍ത്തകനെ പുറത്താക്കാന്‍ ശ്രമിച്ചതോടെ മറ്റ് മാധ്യമപ്രവര്‍ത്തകര്‍ ഇടപെടുകയും അത് തര്‍ക്കത്തിലേയ്ക്ക് പോകുകയുമായിരുന്നു.






