ന്യൂഡല്‍ഹി: ഷാങ്ഹായി കോ ഓപ്പറേഷന് ഓര്ഗനൈസേഷന്(എസ്.സി.ഒ) ഉച്ചകോടിയിലേക്ക് പാക്കിസ്ഥാന് പ്രധാനമന്ത്രി ഇമ്രാന് ഖാനെ ഇന്ത്യ ക്ഷണിക്കും. ഉച്ചകോടിയില്‍ എട്ട് അംഗരാജ്യങ്ങളെയും നാല് നിരീക്ഷക രാജ്യങ്ങളെയും ക്ഷണിക്കുമെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഈ വര്‍ഷം ന്യൂഡല്‍ഹിയാണ് എസ്.സി.ഒ ഉച്ചകോടിക്ക് വേദിയാകുന്നത്.
നടപടിക്രമമനുസരിച്ച് എട്ട് അംഗങ്ങളെയും നാല് നിരീക്ഷകരേയും മറ്റു അന്താരാഷ്ട്ര സംഭാഷണ പങ്കാളികളേയും ക്ഷണിക്കുമെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രവീഷ് കുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. ചൈനയുടെ നേതൃത്വത്തിലുള്ള എട്ടംഗ സാമ്പത്തിക-സുരക്ഷാ കൂട്ടായ്മയാണ് എസ്.സി.ഒ. 2017 ലാണ് ഇന്ത്യയും പാക്കിസ്ഥാനും ഈ കൂട്ടായ്മയില്‍ അംഗമായത്.
ചൈന, ഇന്ത്യ, കസാഖിസ്ഥാന്‍, കിര്‍ഗിസ്ഥാന്‍, റഷ്യ, പാക്കിസ്ഥാന്, താജികിസ്ഥാന്‍, ഉസ്ബെക്കിസ്ഥാന് എന്നീ രാജ്യങ്ങളാണ് കൂട്ടായ്മയിലെ സ്ഥിരാംഗങ്ങള്‍. അഫ്ഗാനിസ്ഥാന്, ഇറാന്, മംഗോളിയ, ബെലാറസ് എന്നിവയാണ് നിരീക്ഷക രാജ്യങ്ങള്‍.

Comments