
ബിഗ് ബോസ് സീസണ് ടു പ്രേക്ഷകര്‍ ഏറ്റെടുത്തിരിക്കുകയാണ്. ഓരോ ദിവസവും ബിഗ് ബോസ് ഹൗസില്‍ നടക്കുന്ന സംഭവങ്ങള്‍ കാണാന്‍ കാത്തിരിക്കുകയാണ് പ്രേക്ഷകര്‍. ബിഗ് ബോസിലെ മത്സരാര്‍ത്ഥിയായ എലീന പടിക്കലാണ് ഇപ്പോള്‍ സഹമത്സരാര്‍ത്ഥികളുടെ ചര്‍ച്ചാ വിഷയം.
കഴിഞ്ഞ ദിവസം ഒരു ഗെയിമിന് ശേഷം വീണയും രേഷ്മ രാജനും സുജോ മാത്യുവും പരീക്കുട്ടിയും ആര്യയും എലീനയെക്കുറിച്ച് സംസാരിച്ചിരുന്നിരുന്നു. എലീനയെ തനിക്ക് പണ്ടേ അറിയാം, അവളുടെ ക്യാരക്ടറിനെക്കുറിച്ചും അറിയാമെന്ന് പറഞ്ഞായിരുന്നു ആര്യ തുടങ്ങിയത്. ഓവര്‍ സ്മാര്‍ട്ടും ഹൈപ്പര്‍ ആക്റ്റീവുമാണ്. ബുദ്ധിപരമായാണ് സംസാരിക്കുന്നതെന്നാണ് എലീനയുടെ ധാരണ. എന്നാല്‍ പുറത്തുവരുന്നതെല്ലാം ബ്ലണ്ടറാണെന്നാണ് എലീനയെക്കുറിച്ച് ആര്യ പറഞ്ഞത്. ആര്യ പറഞ്ഞ ഇക്കാര്യങ്ങള്‍ മറ്റുള്ളവര്‍ ശരിവെയ്ക്കുകയായിരുന്നു.
പറയുന്നതെല്ലാം മണ്ടത്തരമായതിനാലാണ് അവളെക്കുറിച്ച് ഇത്രയധികം ട്രോളുകള്‍ ഇറങ്ങുന്നതെന്നും അതുകൊണ്ടാണ് അവളെ ബിഗ് ബോസിലേക്ക് എടുത്തതെന്നും ആര്യ പറഞ്ഞു. മുന്‍പ് ഫുക്രുവും എലീനയെക്കുറിച്ച് സംസാരിച്ചിരുന്നു. ഇത്തവണത്തെ എലിമിനേഷന് നോമിനേഷനില്‍ എലീനയുടെ പേരും ഉണ്ട്.






