
ക്രാഷ് ടെസ്റ്റില്‍ കരുത്ത് തെളിയിച്ച് ടാറ്റ ആള്‍ട്രോസ്. ഗ്ലോബല്‍ എന്‍സിഎപി നടത്തുന്ന ക്രാഷ് ടെസ്റ്റില്‍ അഞ്ച് സ്റ്റാര്‍ സ്വന്തമാക്കിയാണ് ആള്‍ട്രോസ് മികവ് തെളിയിച്ചിരിക്കുന്നത്.
ഇതോടെ ക്രാഷ് ടെസ്റ്റില്‍ അഞ്ച് സ്റ്റാര്‍ നേടുന്ന ആദ്യ ഇന്ത്യന്‍ നിര്‍മിത ഹാച്ച്ബാക്കായിരിക്കുകയാണ് ആള്‍ട്രോസ്. ആള്‍ട്രോസ് ജനുവരി 22 -നാണ് വിപണിയിലെത്തുന്നത്. വാഹനത്തിനായുള്ള ബുക്കിങ് ഇതിനോടകം തന്നെ കമ്പനി ആരംഭിച്ചു.
17-ല്‍ 16.13 പോയിന്റും നേടിയാണ് ആള്‍ട്രോസ് അഞ്ച് സ്റ്റാര്‍ നേടിയത്. മണിക്കൂറില്‍ 64 കിലോമീറ്റര്‍ വേഗത്തില്‍ നടത്തിയ ക്രാഷ് ടെസ്റ്റില്‍ മുന്‍സീറ്റ് യാത്രക്കാര്‍ക്ക് അഞ്ച് സ്റ്റാര്‍ സുരക്ഷയും പിന്നിലെ കുട്ടികള്‍ക്ക് മൂന്നു സ്റ്റാര്‍ സുരക്ഷയും വാഹനത്തില്‍ ലഭിക്കും.
ടാറ്റ നിരയില്‍ നിന്നും ക്രാഷ് ടെസ്റ്റില്‍ അഞ്ച് സ്റ്റാര്‍ സ്വന്തമാക്കുന്ന രണ്ടാമത്തെ വാഹനം കൂടിയാണ് ആള്‍ട്രോസ്. ടാറ്റ നിരയില്‍ നിന്നും ക്രാഷ് ടെസ്റ്റില്‍ അഞ്ച് സ്റ്റാര്‍ സ്വന്തമാക്കുന്ന രണ്ടാമത്തെ വാഹനം കൂടിയാണ് ആള്‍ട്രോസ്.
ആല്‍ഫ ആര്‍ക്കിടെക്ചറിനെ അടിസ്ഥാനമാക്കിയുള്ള ആദ്യത്തെ മോഡലും, ടാറ്റയുടെ ഏറ്റവും പുതിയ ഡിസൈന്‍ ഭാഷയായ ഇംമ്പാക്ട് 2.0 ശൈലിയില്‍ എത്തുന്ന രണ്ടാമത്തെ മോഡലുമാണ് ആള്‍ട്രോസ്.
മസ്കുലര്‍ വീല്‍ ആര്‍ച്ചുകള്‍, റൈസിംഗ് പില്ലര്‍ സെക്ഷനും ബെല്‍റ്റ് ലൈനും, 16 ഇഞ്ച് ഡ്യുവല്‍-ടോണ്‍ ഡയമണ്ട് കട്ട് അലോയ് വീലുകള്‍, ക്രോമിലും കറുത്ത നിറത്തിലും ഒരുക്കിയിരിക്കുന്ന പവര്‍ മിററുകള്‍ എന്നിവയും വാഹനത്തിന്റെ സവിശേഷതയാണ്. ഇക്കോ, സിറ്റി എന്നിങ്ങനെ രണ്ട് ഡ്രൈവ് മോഡുകളും കാറില്‍ കമ്പനി ഉള്‍പ്പെടുത്തിയിട്ടുണ്ട്.






