
ദൃശ്യത്തിന് ശേഷം മോഹന്‍ലാലും ജിത്തുജോസഫും ഒന്നിക്കുന്ന റാമിനെക്കുറിച്ച് ഇപ്പോള്‍ തന്നെ ആള്‍ക്കാര്‍ക്ക് വലിയ പ്രതീക്ഷയാണ്. എന്നാല്‍ സിനിമയെക്കുറിച്ച് ഏറ്റവും പ്രതീക്ഷ തെന്നിന്ത്യന്‍ താരറാണി തൃഷയ്ക്കാണ്. ഹേയ് ജൂഡിലൂടെ മലയാളത്തില്‍ എത്തിയ തൃഷയുടെ രണ്ടാമത്തെ മലയാളചിത്രം സൂപ്പര്‍താരത്തിനൊപ്പമാണ്.
സിനിമയുടെ ഷൂട്ടിംഗിനായി താരം കൊച്ചിയില്‍ എത്തിയിട്ടുണ്ടെന്നാണ് വിവരം. വിനീത എന്ന ഒരു ലേഡി ഡോക്ടറുടെ വേഷത്തിലാണ് തൃഷ എത്തുന്നത്്. യുകെ, കെയ്റോ, ഇസ്താംബൂള്‍ തുടങ്ങിയ വിദേശ ലൊക്കേഷനുകളിലും ചിത്രീകരിക്കുന്ന സിനിമ അഭിഷേക് ഫിലിംസിന്റെ ബാനറില്‍ രമേഷ് എസ് പിള്ളയും സുദന്‍ എസ് പിള്ളയും ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. അതേസമയം കരിയറിലെ മികച്ച സമയത്തിലൂടെ കടന്നു പോകുന്ന തൃഷ ഒരേസമയം സൂപ്പര്താരങ്ങളോടൊത്ത് മൂന്ന് ഭാഷകളിലാണ് അഭിനയിക്കുന്നത്.
മലയാളത്തില്‍ മോഹന്‍ലാലിനൊപ്പം സിനിമ ചെയ്യുന്ന തൃഷ തെലുങ്കില്‍ ചിരഞ്ജീവി നായകനാകുന്ന തെലുങ്ക് സിനിമയിലും പ്രധാന വേഷത്തിലുണ്ട്. ഇതിന് പുറമേ മണിരത്നത്തിന്റെ ബ്രഹ്മാണ്ഡചിത്രമായ പൊന്നിയില്‍ സെല്‍വനിലും തൃഷയാണ് നായിക. ഈ മൂന്നു ചിത്രങ്ങള്‍ക്കൊപ്പം സ്ത്രീ കേന്ദ്രീകൃത ആക്ഷന്‍ ത്രില്ലറായ രാംഗിയില്‍ ശരവണന്റെ സംവിധാനത്തില്‍ നായികയായും തമിഴില്‍ എത്തുന്നുണ്ട്.






