
ഭോപ്പാല്‍: പൗരത്വ ഭേദഗതിക്കെതിരായ പ്രതിഷേധങ്ങള്‍ രാജ്യമെങ്ങും വ്യാപിക്കുന്നതിനിടെ വിവാഹ ക്ഷണക്കത്തില്‍ പൗരത്വ നിമയ ഭേദഗതിയെ അനുകൂലിച്ച് മുദ്രാവാക്യം. മധ്യപ്രദേശിലാണ് സംഭവം. പ്രഭാത് ഗഡ്വാള് എന്നയാളാണ് തന്റെ വിവാഹ ക്ഷണക്കത്തില്‍ സിഎഎയെ അനുകൂലിച്ച് കൊണ്ടുള്ള മുദ്രാവാക്യങ്ങള്‍ ഉള്‍പ്പെടുത്തിയത്.
പൗരത്വ നിയമ ഭേദഗതിയെ കുറിച്ച് ജനങ്ങള്‍ക്ക് ശരിയായ അവബോധം നല്‍കാനും കൃത്യമായ വിവരങ്ങള്‍ നല്‍കാനുമാണ് ഇത്തരത്തില്‍ വിവാഹ ക്ഷണക്കത്തില്‍ തന്നെ പൗരത്വ നിയമ ഭേദഗതിയെ കുറിച്ചുള്ള വിവരങ്ങള്‍ ഉള്‍പ്പെടുത്തിയതെന്നാണ് വരന്റെ വിശദീകരണം. കത്തിലൂടെ ഈ നിയമ ഭേദഗതിയെ കുറിച്ചുള്ള തെറ്റിദ്ധാരണകള്‍ ഒഴിവാക്കാനാകുമെന്നും ഇയാള്‍ അവകാശപ്പെടുന്നു.
പൗരത്വ ഭേദഗതിയോടുള്ള പിന്തുണ രേഖപ്പെടുത്തിയ കല്യാണ കുറിയ്ക്ക് സമ്മിശ്ര പ്രതികരണങ്ങളാണ് സോഷ്യല്‍മീഡിയയില്‍ നിന്നും ലഭിക്കുന്ന്.






