മുംബൈ: നടി ഷബാന ആസ്മിക്ക് വാഹനാപകടത്തില്‍ പരുക്കേറ്റ സംഭവത്തില്‍ നടിയുടെ ഡ്രൈവര്‍ക്കെതിരെ കേസെടുത്തു. നടിയുടെ ഡ്രൈവറായ അമേലഷ് യോഗേന്ദ്ര കാമത്ത് എന്നയാള്‍ക്കെതിരെയാണ് പോലീസ് കേസെടുത്തത്. ഷബാന ആസ്മിയുടെ കാറിടിച്ച ട്രക്കിന്റെ ഡ്രൈവര്‍ രാജേഷ് പണ്ഡുരങ് ഷിന്‍ഡേ എന്നയാളുടെ പരാതിയിലാണ് പോലീസ് കേസെടുത്തത്.
ആസ്മിയുടെ കാര്‍ പിന്നില്‍ നിന്ന് വന്ന് തന്റെ ട്രക്കില്‍ ഇടിക്കുകയായിരുന്നെന്ന് ട്രക്ക് ഡ്രൈവര്‍ നല്കിയ പരാതിയില്‍ വ്യക്തമാക്കി. കാര്‍ ഡ്രൈവറുടെ അശ്രദ്ധയെ തുടര്‍ന്നാണ് അപകടമുണ്ടായതെന്നാണ് പോലീസ് എഫ്.ഐ.ആര്. മുംബൈ-പൂനെ ഹൈവേയില്‍ വച്ചായിരുന്നു അപകടം. അപകടത്തില്‍ പരുക്കേറ്റ ഷാബാന ആസ്മിയെ ആദ്യം എം.ജി.എം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് വിദഗ്ധ ചികിത്സ നല്കിയ ശേഷം മുംബൈയിലെ കോകിലാ ബെന്‍ ആശുപത്രിയിലേക്ക് മാറ്റി. !
ഷബാന ആസ്മിയുടെ തലയ്ക്കാണ് പരുക്കേറ്റിരിക്കുന്നത്. നട്ടെല്ലിനും ചെറിയ പരുക്കുണ്ട്. ഷബാന ആസ്മിക്കൊപ്പം ഉണ്ടായിരുന്ന ഭര്‍ത്താവും ഗാനരചയിതാവുമായ ജാവേദ് അക്തര്‍ നിസാര പരുക്കുകളോടെ രക്ഷപെട്ടു.






